ലാൽഗുഡി വിജയലക്ഷ്മി
പ്രസിദ്ധയായ ഒരു കർണാടക വയലിനിസ്റ്റും ഗായികയും സംഗീതസംവിധായികയുമാണ് ലാൽഗുഡി വിജയലക്ഷ്മി.
Lalgudi Vijayalakshmi | |
---|---|
ജന്മനാമം | Lalgudi Vijayalakshmi |
ജനനം | 1966 Chennai |
വിഭാഗങ്ങൾ | Classical, fusion |
തൊഴിൽ(കൾ) | Violinist, composer |
വർഷങ്ങളായി സജീവം | 1979 – present |
വെബ്സൈറ്റ് | Official site |
ആദ്യകാലജീവിതം തിരുത്തുക
വയലിൻ മാസ്റ്റർ ലാൽഗുഡി ജയരാമന്റെ മകളായി ചെന്നൈയിലാണ് ലാൽഗുഡി വിജയലക്ഷ്മി ജനിച്ചത്. പ്രശസ്ത വയലിനിസ്റ്റായ ജിജെആർ കൃഷ്ണൻ വിജയലക്ഷ്മിയുടെ സഹോദരനാണ്. [1]
ത്യാഗരാജന്റെ തന്നെ ശിഷ്യപരമ്പരയിൽ ഉൾപ്പെട്ടിരുന്ന മുത്തച്ഛൻ ലാൽഗുഡി ഗോപാല അയ്യരുടെ മാർഗനിർദേശപ്രകാരം അവർ പരിശീലനം ആരംഭിച്ചു, പിന്നീട് പിതാവിന്റെ കീഴിൽ പരിശീലനം നേടി.
സംഗീതജീവിതം തിരുത്തുക
1979ലാണ് ലാൽഗുഡി വിജയലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. ലോകമെമ്പാടും സംഗീതപര്യടനങ്ങളുമായി അവൾ ധാരാളം സഞ്ചരിക്കുന്നു. വിജയലക്ഷ്മിയുടെ ശൈലി പിതാവിന്റെ ഗായക ശൈലി പോലെയാണ്.
വയലിൻ വാദകനായ സഹോദരനോടൊപ്പം അവൾ ധാരാളം യുഗ്മ കച്ചേരികൾ അവതരിപ്പിക്കുന്നു. [2]
അവലംബം തിരുത്തുക
- ↑ Archive (2008-10-03). "Archive News". The Hindu. മൂലതാളിൽ നിന്നും 2008-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-17.
- ↑ Friday Review (2008-03-21). "Ragas of a festival - TVDM". The Hindu. മൂലതാളിൽ നിന്നും 2008-03-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-17.