സൈപ്രസിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ലാർനാക്ക കാസിൽ (ഗ്രീക്ക്: Κάστρο Λάρνακας; ടർക്കിഷ്: Larnaka Kalesi) . സൈപ്രസിന്റെ തെക്കൻ തീരത്തെയും തുറമുഖ പട്ടണമായ ലാർനാക്കയെയും സംരക്ഷിക്കുന്നതിനാണ് ഈ കോട്ട നിർമ്മിച്ചത്. പിന്നീട് ഇത് പീരങ്കി സ്റ്റേഷനായും ജയിലായും മ്യൂസിയമായും ഉപയോഗിച്ചു.

Larnaca Castle
(ഗ്രീക്ക്: Κάστρο Λάρνακας; തുർക്കിഷ്: Larnaka Kalesi)
Larnaca Castle
ലാർനാക്ക കാസിൽ is located in Cyprus
ലാർനാക്ക കാസിൽ
Location within Cyprus
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിMedieval
നഗരംLarnaca
രാജ്യം Cyprus
നിർദ്ദേശാങ്കം34°54′37″N 33°38′16″E / 34.910271°N 33.637694°E / 34.910271; 33.637694
നിർമ്മാണം ആരംഭിച്ച ദിവസം12th-century
ഉടമസ്ഥതCyprus Department of Antiquities

ചരിത്രം തിരുത്തുക

ബിസി 14-ാം നൂറ്റാണ്ട് മൈസീനിയൻ-അച്ചായൻസ് ഗ്രീക്കുകാർ ഒരു ചെറിയ പട്ടണം സ്ഥാപിച്ചപ്പോൾ മുതൽ ലാർനാക്കയിൽ ജനവാസമുണ്ട്. വളരെക്കാലം കഴിഞ്ഞ്, ബൈസന്റൈൻസ് തുറമുഖത്തിന് സമീപം ഒരു ചെറിയ കോട്ട നിർമ്മിച്ചു. ബൈസന്റൈൻ കോട്ട ആദ്യമായി നിർമ്മിച്ചത് എപ്പോഴാണെന്ന് വ്യക്തമല്ല, എന്നാൽ കോട്ടയ്ക്ക് ചുറ്റും നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പ്രാരംഭ നിർമ്മാണം എഡി 12-ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണെന്നാണ്.

രാജ്യത്തിന്റെ പ്രധാന തുറമുഖമായ ഫമാഗുസ്തയെ ജെനോവീസ് കൈവശപ്പെടുത്തിയതിനു ശേഷം, ഒരു പുതിയ തുറമുഖ നഗരത്തിന്റെ ആവശ്യകത ഉയർന്നുവന്നതിന് ശേഷം മധ്യകാലഘട്ടത്തിൽ നഗരത്തിന് പ്രാധാന്യം ലഭിച്ചു. താമസിയാതെ, ലാർനാക്ക സൈപ്രസ് രാജ്യത്തിന്റെ പ്രധാന തുറമുഖങ്ങളിലൊന്നായി മാറി. നഗരത്തെയും തുറമുഖത്തെയും സംരക്ഷിക്കുന്ന ഒരു കോട്ടയുടെ ആവശ്യകത ഉയർന്നുവന്നു. 1382-98 കാലഘട്ടത്തിൽ, ജെയിംസ് ഒന്നാമന്റെ ഭരണകാലത്ത്, തുറമുഖത്തിനടുത്തുള്ള ചെറിയ ബൈസന്റൈൻ കോട്ട കൂടുതൽ പ്രാധാന്യമുള്ള ഒരു കോട്ടയായി നവീകരിക്കപ്പെട്ടു.[1]

പതിനെട്ടാം നൂറ്റാണ്ടോടെ കോട്ടയുടെ പ്രാധാന്യം നഷ്ടപ്പെടാൻ തുടങ്ങി. അത് ഉപേക്ഷിക്കപ്പെട്ടു. 18-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ഒരു പ്രശസ്ത പര്യവേക്ഷകൻ, അബോട്ട് ജിയോവാനി മാരിറ്റി, കോട്ട പകുതി നശിച്ച അവസ്ഥയിലാണെന്ന് രേഖപ്പെടുത്തി. എന്നിട്ടും അതിനെ സംരക്ഷിക്കുന്ന പട്ടാളക്കാർ ഉണ്ടായിരുന്നു. തുർക്കി ശൈലിയും ശിലാശാസനങ്ങളും കണക്കിലെടുത്ത് ഒട്ടോമൻ വംശജരാണ് കോട്ട പണിതതെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.[2]

ബ്രിട്ടീഷ് ഭരണകാലത്തുടനീളം ഈ കോട്ട തടവുകാരെ വധിക്കാൻ തൂക്കുമരം സ്ഥാപിച്ചിരുന്ന ഒരു ജയിലായി ഉപയോഗിച്ചിരുന്നു. 1948-ലാണ് അവസാനത്തെ വധശിക്ഷ നടപ്പാക്കിയത്. സൈപ്രിയറ്റ് ആഭ്യന്തരയുദ്ധകാലത്ത് ഗ്രീക്ക് സൈപ്രിയോട്ടുകൾ ഈ കോട്ട കൈവശപ്പെടുത്തി. അവരും അത് ഒരു ജയിലായി ഉപയോഗിച്ചു.

ക്രോണോഗ്രാഫർ ഫ്ലോറിയസ് ബൂസ്‌ട്രോണിയസ് ഇത് പട്ടണത്തിന്റെ തുറമുഖത്തെ സംരക്ഷിക്കുന്നതിനായി ലുസിഗ്നൻ രാജാവായ ജെയിംസ് ഒന്നാമന്റെ (1382 - 1398 എഡി) കാലത്ത് . നിർമ്മിച്ചതായി പറയപ്പെടുന്നു. അതേ സമയം, ജെനോവീസ് ഫമാഗുസ്ത (അമ്മോകോസ്റ്റോസ്) ഇതിനെ കൈവശപ്പെടുത്തിയതിനാൽ ലുസിഗ്നന്മാർക്ക് അവരുടെ രാജ്യത്തിന്റെ ആവശ്യങ്ങൾക്കായി മറ്റൊരു പ്രധാന തുറമുഖം വികസിപ്പിക്കേണ്ടിവന്നു. 1570 മുതൽ ഒരു തുർക്കി പട്ടാളം നിലയുറപ്പിച്ചിരുന്നെങ്കിലും, 1625-ൽ തുർക്കികൾ നിർമ്മിച്ചതാണ് ഈ കോട്ടയെന്ന് പതിനെട്ടാം നൂറ്റാണ്ടിലെ സ്രോതസ്സുകൾ വാദിക്കുന്നു. 1625-നു മുമ്പാണ് കോട്ട നിർമ്മിച്ചതെന്ന് സഞ്ചാരികളുടെ മറ്റ് പരാമർശങ്ങൾ സ്ഥിരീകരിക്കുന്നു.[3]

നിലവിലെ ഉപയോഗം തിരുത്തുക

സൈപ്രിയറ്റ് സ്വാതന്ത്ര്യത്തിനുശേഷം കോട്ട തന്നെ ഒരു മ്യൂസിയമാക്കി മാറ്റി. അതേസമയം കോട്ടയുടെ മുറ്റം 200 പേർക്ക് ഇരിക്കാവുന്ന ഒരു ഓപ്പൺ എയർ തിയേറ്ററായി മാറ്റി. ആദ്യകാല ക്രിസ്ത്യൻ, ബൈസന്റൈൻ, പോസ്റ്റ് ബൈസന്റൈൻ സൈപ്രസ് എന്നിവയിൽ നിന്നുള്ള പുരാവസ്തുക്കൾ മ്യൂസിയത്തിന്റെ പടിഞ്ഞാറൻ മുറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ബൈസന്റൈൻ മതിൽ പെയിന്റിംഗുകൾ നടുവിലെ മുറിയിലും മധ്യകാല മൺപാത്രങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ എന്നിവ കിഴക്കൻ മുറിയിലും പ്രദർശിപ്പിച്ചിരിക്കുന്നു.[4]

ഗാലറി തിരുത്തുക

References തിരുത്തുക

  1. "Larnaka Medieval Castle". MyDestination.com Cyprus Travel. Retrieved 2015-12-09.
  2. "Larnaca Castle". The Real Cyprus. Retrieved 2015-12-09.
  3. Christos. "Larnaka (Larnaca) Medieval Castle". www.visitcyprus.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2023-03-22. Retrieved 2023-11-27.
  4. "Department of Antiquities - Monuments". www.mcw.gov.cy. Retrieved 2015-12-09.
"https://ml.wikipedia.org/w/index.php?title=ലാർനാക്ക_കാസിൽ&oldid=4008972" എന്ന താളിൽനിന്ന് ശേഖരിച്ചത്