ലാൻഡ്‌സ്‌കേപ്പ് വിത് സ്‌കേറ്റർ

ഫ്ലെമിഷ് ആർട്ടിസ്റ്റ് ജൂസ് ഡി മോമ്പർ വരച്ച ഒരു ഓയിൽ ഓൺ ക്യാൻവാസ് പെയിന്റിംഗാണ്

ഫ്ലെമിഷ് ആർട്ടിസ്റ്റ് ജൂസ് ഡി മോമ്പർ വരച്ച ഒരു ഓയിൽ ഓൺ ക്യാൻവാസ് പെയിന്റിംഗാണ് ലാൻഡ്‌സ്‌കേപ്പ് വിത് സ്‌കേറ്റർ (സ്‌പാനിഷ്: പൈസജെ കോൺ പാറ്റിനഡോർസ്). ഈ പെയിന്റിംഗ് ഇന്ന് ജൂസ് ഡി മോമ്പറും ജാൻ ബ്രൂഗൽ ദി എൽഡറും തമ്മിലുള്ള സഹകരണമായി കണക്കാക്കപ്പെടുന്നു. 1615 നും 1625 നും ഇടയിലാണ് ഈ ചിത്രം വരച്ചത്.[2] മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1][2]

Landscape with Skaters
കലാകാരൻJoos de Momper
വർഷംca. 1620
CatalogueP001588
MediumOil on canvas
അളവുകൾ166 cm × 168 cm (65.3 in × 66.1 in)
സ്ഥാനംMuseum of Prado[1], Madrid

പെയിന്റിംഗ്

തിരുത്തുക

ഒരു ശൈത്യകാല ദിനത്തിൽ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ഗ്രാമീണരെ ഈ ചിത്രത്തിൽ ചിത്രീകരിക്കുന്നു. ലാൻഡ്‌സ്‌കേപ്പ് വ്യക്തമായും ഡി മോമ്പറിന്റെ ശൈലിയിലാണ്.[1] ചിത്രത്തിലെ ആകാശം ഈയനിറമുള്ളതാണ്. ചില ഗ്രാമീണർ ജോലിയിലേർപ്പെട്ടിരിക്കുന്നു. മറ്റുള്ളവർ തണുത്തുറഞ്ഞ കനാലിന് മുകളിലൂടെ സ്കേറ്റിംഗ് നടത്തുന്നു.

കാഴ്ചപ്പാട് ഉയർന്നതാണ്. ചിത്രീകരിച്ച ഗ്രാമത്തിലെ വീടുകളുടെ വിതരണത്തിനുള്ള അച്ചുതണ്ടായി പെയിന്റിംഗിലെ കേന്ദ്ര കെട്ടിടം പ്രവർത്തിക്കുന്നു. പശ്ചാത്തലത്തിൽ ചക്രവാള രേഖ ഉയർന്നതാണ്. അവിടെ ഒരു കുന്നിൻ പ്രദേശം ചിത്രീകരിച്ചിരിക്കുന്നു. മുൻവശത്ത്, സ്കേറ്റിംഗ് നടത്തുന്ന ശീതീകരിച്ച കനാലും പെയിന്റിംഗിന്റെ വലത് താഴത്തെ അറ്റത്ത് അവസാനിക്കുന്ന മഞ്ഞുവീഴ്ചയുള്ള റോഡും കാണാം.[2]

1615-ൽ ഡി മോമ്പർ ആരംഭിച്ച നാല് ഋതുക്കളെ കാണിക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ പെയിന്റിംഗ്. അതിനാൽ ബ്രൂഗൽ ദി എൽഡറിന്റെ സ്വാധീനം വ്യക്തമാണ്.[3][2] എന്നിരുന്നാലും, ഡി മോമ്പർ ഉപമയും പ്രതീകാത്മകതയും ഉപയോഗിച്ചില്ല. ഭൂപ്രകൃതിയുടെ പ്രതിനിധാനത്തിൽ അദ്ദേഹം സ്വയം പരിമിതപ്പെടുത്തി. ചിത്രത്തിലെ രൂപങ്ങൾ ജാൻ ബ്രൂഗൽ ദി എൽഡറുടേതാണ്.[2]

  1. 1.0 1.1 1.2 Manuela Mena (1998). Guía del Prado. Silex. p. 156. ISBN 9788485041497.
  2. 2.0 2.1 2.2 2.3 2.4 "Paisaje con patinadores". Museum of Prado. Retrieved 24 September 2020.
  3. José Luis Sancho (2000). Guide Museum of Prado. Aldeasa. p. 102. ISBN 9788480039826.
  • Salas, Xavier de, Museo del Prado. Catálogo de las pinturas, Museo del Prado, Madrid, 1972, pp. 431.
  • Díaz Padrón, Matías, Museo del Prado: catálogo de pinturas. Escuela flamenca, Museo del Prado; Patrimonio Nacional de Museos, Madrid, 1975.
  • Díaz Padrón, Matías, La Escuela Flamenca del Siglo XVII, Ediciones Alfiz, Madrid, 1983, pp. 67.
  • Museo Nacional del Prado, Museo del Prado. Catálogo de las pinturas, Museo del Prado, Madrid, 1985, pp. 431.
  • Barghahn, Barbara Von, Philip IV and the Golden House of the Buen Retiro in the Tradition of Caesar, Garland PublishingInc, Nueva York. Londres, 1986, pp. 369/ lám.1286.
  • Museo Nacional del Prado, Museo del Prado: inventario general de pinturas (I) La Colección Real, Museo del Prado, Espasa Calpe, Madrid, 1990, pp. nº1351.
  • Ayala Mallory, Nina, La pintura flamenca del siglo XVII, Alianza editorial, Madrid, 1995, pp. 89/ lám.69.
  • Díaz Padrón, Matías, El siglo de Rubens en el Museo del Prado: catálogo razonado, Prensa Ibérica, Barcelona, 1996, pp. 754.
  • Posada Kubissa, Teresa, El paisaje nórdico en el Prado. Rubens, Brueghel, Lorena, Museo Nacional del Prado, Madrid, 2011, pp. 100,161, n. 32.
  • Posada Kubissa, Teresa, Rubens, Brueghel, Lorrain. A Paisagem Nórdica do Museu do Prado, Museu Nacional de Arte Antiga - INCM - Museo Nacional del Prado, Lisboa, 2013, pp. 98,157 n.32.
  • Mena Marques, M.B, 'Las cuatro Estaciones. Invierno' En:, Mena Marques,Manuela B. Goya en Madrid : cartones para tapices 1775-1794, Museo Nacional del Prado, Madrid, 2014, pp. 273-283 [274 f.7.36].
  • Martínez Leiva, Gloria. Rodríguez Rebollo, Angel, El inventario del Alcázar de Madrid de 1666. Felipe IV y su colección artística., Consejo Superior de Investigaciones Científicas, Madrid, 2015, pp. 351 nº 339.

പുറംകണ്ണികൾ

തിരുത്തുക