ലാൻഡ്സ്കേപ്പ് വിത് ദി ഫാൾ ഓഫ് ഇക്കാറസ് (ഡി മോമ്പർ)

ഫ്ലെമിഷ് ചിത്രകാരൻ ജൂസ് ഡി മോമ്പർ വരച്ച ചിത്രം

ഫ്ലെമിഷ് ചിത്രകാരൻ ജൂസ് ഡി മോമ്പർ വരച്ച ക്യാൻവാസിലെ എണ്ണച്ചായാചിത്രമാണ് ലാൻഡ്സ്കേപ്പ് വിത് ദി ഫാൾ ഓഫ് ഇക്കാറസ്. ഈ ചിത്രം 1620 കളിൽ വരച്ചതാകാം. ഇപ്പോൾ ഈ ചിത്രം സ്റ്റോക്ക്ഹോമിലെ നാഷണൽ മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.[1][2][3]

ലാൻഡ്സ്കേപ്പ് വിത് ദി ഫാൾ ഓഫ് ഇക്കാറസ്
കലാകാരൻജൂസ് ഡി മോമ്പർ
വർഷം1579 - 1635
CatalogueNM 731
Mediumഓയിൽ ഓൺ ക്യാൻവാസ്
അളവുകൾ154[1] cm × 173 cm (60.6 in × 68.1 in)
സ്ഥാനംനാഷണൽ മ്യൂസിയം, സ്റ്റോക്ക്ഹോം

ഗ്രീക്ക് പുരാണത്തിലെ വിദഗ്ദനായ കരകൗശലക്കാരനായിരുന്നു ഡെഡാലസ്. അദ്ദേഹത്തിന്റെ മകനായിരുന്നു ഇക്കാറസ്. ക്രീട്ട് എന്ന ദ്വീപിൽ നിന്ന് രക്ഷനേടുവാനായി പിതാവും മകനും ചിറകുകൾ ഉണ്ടാക്കി പരീക്ഷിക്കാൻ ഒരുമ്പെടുന്നു. മെഴുകുകൊണ്ട് പുരട്ടിയിട്ടുള്ളതായ തൂവലുകൾ ഉപയോഗിച്ചാണ് ചിറകുകൾ ഉണ്ടാക്കിയിരുന്നത്. അതു കൊണ്ട് സൂര്യനു അടുത്തായും തീരെ താഴ്ന്നും പറക്കരുതെന്ന് ഡെഡാലസ് മകനോട് അഭ്യർത്ഥിക്കുകയും അമിതമായ ആത്മവിശ്വാസം പുലർത്തരുതെന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നു. പറക്കാനുള്ള ശ്രമത്തിൽ വിജയിച്ച ഇക്കാറസ് ആവട്ടെ പിതാവിന്റെ ആജ്ഞ ചെവിക്കൊള്ളാാതെ സൂര്യനോട് അടുത്തായി ഉയരത്തിൽ പറക്കാൻ തീരുമാനിക്കുകയും തൽഫലമായി മെഴുക് ഉരുകി പറക്കാൻ പറ്റാതാവുകയും അങ്ങനെ കടലിൽ വീണ് മുങ്ങി മരിക്കുകയും ചെയ്യുന്നു.[4]

ഈ പെയിന്റിംഗ് 1648-ൽ കൊള്ളമുതലായി സ്റ്റോക്ക്ഹോമിലേക്ക് കൊണ്ടുപോയി. [2] ഇടതുവശത്ത് നിരവധി കപ്പലുകൾ കുത്തനെയുള്ള മലഞ്ചെരുവുകളിലൂടെ സഞ്ചരിക്കുന്നു. ഇലകളുള്ള ഉയരത്തിലുള്ള മരങ്ങൾ പെയിന്റിംഗിന്റെ വലതുവശത്ത് ഫ്രെയിം ചെയ്യുന്നു. അതിമനോഹരമായ മലഞ്ചെരിവുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു കടൽത്തീര നഗരം നടുക്ക് പരന്നുകിടക്കുന്നു. ഇത്തരത്തിലുള്ള ചിത്രീകരണരീതി ഡി മോമ്പറിന്റെയും അദ്ദേഹത്തിന്റെ ഫ്ലെമിഷ് ലാൻഡ്സ്കേപ്പിസ്റ്റുകളുടെയും സവിശേഷതയാണ്.[5][2]

  1. 1.0 1.1 "Joos de Momper (II), Landscape with the fall of Icarus". Netherlands Institute for Art History. Retrieved 23 September 2020.
  2. 2.0 2.1 2.2 Sture Linnér (2013). Europas ungtid: Nedslag i Europas kulturhistoria. Stockholm: Wahlström & Widstrand. p. 257. ISBN 9789146222453.
  3. Art Bulletin of Nationalmuseum, Stockholm, Volume 9. Stockholm: Nationalmuseum. 2002. pp. 50–51, 106.
  4. "Daedalus". Britannica. Retrieved 23 September 2020.
  5. "Landscape Painting in the Netherlands". Metropolitan Museum of Art. Retrieved 22 September 2020.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക