ത്യാഗരാജസ്വാമികൾ പൂർണ്ണഷഡ്ജം (രുദ്രപ്രിയ)രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ലാവണ്യരാമ [1]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ലാവണ്യരാമ
കനുലാര ജൂഡവേ അതി
അതീവലാവണ്യവാനായ രാമാ
നന്നായിട്ട് എന്നെയൊന്നു നോക്കൂ
അനുപല്ലവി ശ്രീവനിതാ ചിത്തകുമുദ
ശീതകര ശതാനന്യജ
സീതയുടെ മനസ്സാകുന്ന വെളുത്ത
ആമ്പൽപ്പൂക്കളെ വിരിയിക്കുന്ന
കുളിർമയാർന്ന ചന്ദ്രനും നൂറ്
കാമദേവന്മാർക്കൊപ്പം സുന്ദരനുമാണ് അവിടുന്ന്
ചരണം നീ മനസു നീ സൊഗസു
നീ ദിനുസു വേരേ
താമസമത ദൈവമേല
ത്യാഗരാജനുത ദിവ്യ
അങ്ങയുടെ മനസ്സും ചാരുതയും രീതിയും
ഒക്കെ വിഭിന്നമാണ് ത്യാഗരാജനാൽ
പുകഴ്ത്തപ്പെടുന്ന അങ്ങയെയല്ലാതെ മറ്റേതെങ്കിലും
ദേവകളെ ഞാൻ എന്തിന് ആരാധിക്കണം?

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാവണ്യരാമ&oldid=3611196" എന്ന താളിൽനിന്ന് ശേഖരിച്ചത്