ലാലി വിൻസന്റ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള ഘടകത്തിൻ്റെ ഉപാധ്യക്ഷയും ഹൈക്കോടതി അഭിഭാഷകയുമാണ് അഡ്വ. ലാലി വിൻസൻ്റ്. 1960 ജൂൺ 30 ന് ജനനം.
C K Asha | |
---|---|
പ്രമാണം:C K Asha.jpg | |
2011 മുതൽ 2016 വരെ ഹൈക്കോടതിയിൽ ഗവണ്മെൻ്റ് സ്പെഷ്യൽ പ്ലീഡറായി പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം
തിരുത്തുക- മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർമാൻ (1978-1979)
- എറണാകുളം ലോ കോളേജ് വൈസ് ചെയർമാൻ
- മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് (1981-1982, 1988-1989)
- ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി (1986-89)
- ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി (1989-94)
- മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി (2003-2010)
- കൊച്ചി കോർപ്പറേഷൻ കൗൺസിലർ (1988-1992, 2001-2005)
- എ.ഐ.സി.സി. മെമ്പർ (2005-2018)
- കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് (2012 മുതൽ തുടരുന്നു)
- 2016 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിനോട് പരാജയപ്പെട്ടു.
പ്രവർത്തന പരിചയം
തിരുത്തുക- യു.എസ്.എസ്.ആറിൽ നടന്ന ഇന്തോ യൂത്ത് ഫെസ്റ്റിവലിൽ അംഗമായിരുന്നു.
- 1989 ലെ ഗ്ലാസ്നോസ്റ്റ് പെരിസ്റ്റ്രോയിക്ക കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
- നേപ്പാളിൽ നടന്ന ഐ.എൽ.ഓ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
- 1992 ലെ അന്താരാഷ്ട്ര സ്വതന്ത്ര വ്യാപാര യൂണിയൻ കോൺഫെഡറേഷൻ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
- 2018 ലെ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷക സമിതിയിൽ അംഗം
- 2019 ൽ കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ നിരീക്ഷണ ചുമതല നിർവ്വഹിച്ചു. കുടുംബ യോഗങ്ങൾ ഉൾപ്പെടെ 500 ഓളം പാർട്ടി മീറ്റിംഗുകളിൽ പങ്കെടുത്ത് സംസാരിച്ചു.
- 2005 മുതൽ മാധ്യമ ചർച്ചകളിൽ കോൺഗ്രസിൻ്റെ പ്രതിനിധിയാണ്.
- കോൺഗ്രസ് പാർട്ടിയുടെ സംഘടനാ തലത്തിലുള്ള 7 അന്വേഷണങ്ങൾക്ക് നേതൃത്വം വഹിച്ചു.
- വ്യത്യസ്ത തരത്തിലുള്ള സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.
- 35 വർഷമായി അഭിഭാഷകയാണ്.
- ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലും പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ കേസുകളിലും മാർക്ക് ലിസ്റ്റുമായി ബന്ധപെട്ട കേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
- 1992 മുതൽ 1995 വരെ എറണാകുളം ജില്ലയുടെ ഗവണ്മെൻ്റ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ എന്നീ നിലയിൽ പ്രവർത്തിച്ചു.
- 2011 മുതൽ 2016 വരെ കേരള ഹൈക്കോടതിയുടെ ഗവണ്മെൻ്റ് സ്പെഷ്യൽ പ്ലീഡറായിരുന്നു.
- ബാങ്കുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നിയമോപദേശകയായി പ്രവർത്തിച്ചിട്ടുണ്ട്.