ലാലാജിയെന്ന പേരിൽ അറിയപ്പെടുന്ന ലാലാ രാം പ്രകാശ് ഗുപ്ത പഞ്ചാബിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു സജീവ അംഗമായിരുന്ന അദ്ദേഹം, മഹാത്മാഗാന്ധി (ഗാന്ധിജി എന്നറിയപ്പെടുന്നു), ജവഹർലാൽ നെഹ്രു, വിനോബ ഭാവേ എന്നിവരുടെ ഏറ്റവും നല്ല അനുയായിയായിരുന്നു.

ആദ്യകാലംതിരുത്തുക

1909 -ൽ രാം പ്രകാശ് ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ജലന്ധറിലെ ബസ്തി ഡാനിഷ്മന്തയിലെ ഭക്ഷ്യ ധാന്യക്കച്ചവടക്കാരനായ ലാലാ അക്രു മാൽ ഗുപ്തയ്ക്കും ജംന ദേവി ഗുപ്തയ്ക്കും ജനിച്ചു.. രാം പ്രകാശ് ഒരു ചെറിയ, ആത്മീയ ആധിഷ്ഠിത മധ്യവർഗ്ഗ കുടുംബത്തിലാണ് വളർന്നത്. (രണ്ടു സഹോദരൻമാർ ബുദു മാൽ, ഗോപി ചന്ദ്). ബ്രിട്ടീഷ് അധിനിവേശത്തിൻ കീഴിലായിരുന്ന ഇന്ത്യായിലെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കൊളോണിയൽ സാഹചര്യങ്ങളെ അദ്ദേഹത്തെ തുടക്കം മുതലേ ആഴത്തിൽ സ്പർശിച്ചിരുന്നു. രാം പ്രകാശ് നല്ലൊരു വിദ്യാർത്ഥിയായിരുന്നു. പഞ്ചാബിലെ ജലന്ധറിൽ നിന്ന് ആർട്സ് ഡിഗ്രിയിൽ ബിരുദം നേടി. ആ ദിവസങ്ങളിൽ, ഗ്രാമീണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മെട്രിക്കുലേഷൻ അപൂർവ്വമായിരുന്നു. ഒരു ബിരുദമെങ്കിലും ലഭിച്ചത് അദ്ദേഹത്തിന് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ വിപുലമായ വിദ്യാഭ്യാസവും പഠന ആഗ്രഹവും അദ്ദേഹത്തെ ദേശീയ, ആഗോള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നല്ല അറിവ് ലഭിച്ചു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലാലാ_രാം_പ്രകാശ്_ഗുപ്ത&oldid=3108492" എന്ന താളിൽനിന്ന് ശേഖരിച്ചത്