ലാമ്പ് (സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം)
ഒരു ഓപ്പൺ സോഴ്സ് വെബ് ഡെവലപ്മെന്റ് പ്ലാറ്റ്ഫോമാണ് ലാമ്പ് (LAMP). ലാമ്പ് എന്ന പരിപൂർണ്ണ നിർമ്മാണമാതൃകയിൽ ഓപ്പറേറ്റിംഗ് സിസ്റ്റമായി ലിനക്സ് , വെബ് സെർവറായി അപ്പാച്ചെ, റിലേഷണൽ ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റമായി മൈഎസ്ക്യുഎൽ, ബ്ജക്റ്റ് ഓറിയെന്റഡ് സ്ക്രിപ്റ്റിംഗ് ഭാഷയായി പി.എച്ച്.പി. എന്നിവയാണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ പി.എച്ച്.പി ക്ക് പകരം പേൾ അല്ലെങ്കിൽ പൈത്തൺ ഉപയോഗിക്കാറുണ്ട്. ഈ നാല് (ലിനക്സ്, അപ്പാച്ചെ വെബ് സർവർ, മൈഎസ്ക്യുഎൽ, പി.എച്ച്.പി.) ഓപ്പൺ സോഴ്സ് ഘടകങ്ങളുടെ പേരുകളുടെ ചുരുക്കരൂപമായിട്ടാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. [1]
അവലംബം
തിരുത്തുക- ↑ "LAMP (Linux, Apache, MySQL, PHP)". SearchEnterpriseLinux. Archived from the original on 2021-11-28. Retrieved 28 August 2014.