പരസ്പരം ബന്ധപ്പെട്ട മൂന്ന് സ്പീഷീസുകളുടെയും സസ്യങ്ങളിൽ നിന്ന് നിർമ്മിച്ച ഒരു ഹെർബൽ ടീയുടെ പൊതുവായ പേരാണ് ലാബ്രഡോർ തേയില. മൂന്ന് ഇനങ്ങളും പ്രാഥമികമായി ഹീത്ത് കുടുംബത്തിലെ തണ്ണീർത്തട സസ്യങ്ങളാണ്. അതബാസ്കൻ, ഫസ്റ്റ് നേഷൻസ്, ഇൻ‌യൂട്ട് ആളുകൾക്കിടയിൽ ഹെർബൽ ടീ ഒരു പ്രിയപ്പെട്ട പാനീയമാണ്.

വടക്കൻ ന്യൂ ഹാംഷെയറിലെ ആൽപൈൻ മേഖലയിൽ കാണപ്പെടുന്ന ലാബ്രഡോർ ടീ പുഷ്പത്തിന്റെ ക്ലോസ്അപ്.
ലെഡോം ലാറ്റിഫോളിയം , റോഡോഡെൻഡ്രോൺ ഗ്രോൺലാൻഡിക്കത്തിന്റെ മുമ്പത്തെ പേര്

ചെടിയെക്കുറിച്ചുള്ള വിവരണം

തിരുത്തുക

ലാബ്രഡോർ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഇനങ്ങളും നിത്യഹരിത ഇലകളുള്ള വളരുന്ന കുറ്റിച്ചെടികളാണ്.

ഇലകൾ മിനുസമാർന്നതും ചുളിവുകളുള്ളതുമായ അരികുകളും, അടിയിൽ മങ്ങിയ വെള്ള മുതൽ ചുവപ്പ്-തവിട്ട് വരെ കാണപ്പെടുന്നു.[1]

ആർ. ടോമെന്റോസം, ആർ. ഗ്രോൺലാൻഡികം, ആർ. നിയോഗ്ലാൻഡുലോസം എന്നിവ തണ്ണീർതടങ്ങളിലും പീറ്റ് ബോഗുകളിലും കാണാം.[1]

ഉപയോഗങ്ങൾ

തിരുത്തുക

അതബാസ്കന്മാർ ഇലകൾ പാനീയം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മറ്റുചിലർ ഇലകളും ശാഖകളും വെള്ളത്തിൽ തിളപ്പിച്ച് ഇറച്ചി കഷായത്തിൽ മാംസം സുഗന്ധമാക്കാൻ ലാബ്രഡോർ ടീ ഉപയോഗിക്കുന്നു.[1] വടക്കൻ കാലിഫോർണിയയിലെ പോമോ, കഷായ, ടോലോവ, യുറോക്ക് എന്നീ വിഭാഗക്കാർ വെസ്റ്റേൺ ലാബ്രഡോർ ടീയുടെ ഇലകൾ തിളപ്പിച്ച്, ചുമയ്ക്കും ജലദോഷത്തിനും പരിഹാരമായ ഒരു ഔഷധ ഹെർബൽ ചായ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.[2]

പതിനെട്ടാം നൂറ്റാണ്ടിൽ, ജർമ്മൻ മദ്യ നിർമ്മാതാക്കൾ കൂടുതൽ ലഹരി ഉണ്ടാക്കാൻ ബിയർ ഉണ്ടാക്കുമ്പോൾ ആർ. ടോമെന്റോസം ഉപയോഗിച്ചു. പക്ഷേ ഇത് ഉപയോഗിക്കുന്നത് ആക്രമണ സൗഭാവമുണ്ടാക്കുന്നതിനാൽ ഇത് നിരോധിക്കാൻ കാരണമായി.[1]

ടോക്സിക്കോളജി

തിരുത്തുക

പ്രദേശങ്ങളനുസരിച്ച് സ്പീഷിസുകളിൽ വിഷാംശം വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ലാബ്രഡോർ ചായ കഴിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കുന്ന മതിയായ ഡാറ്റകളൊന്നുമില്ല. ഡൈയൂറിസിസ്, ഛർദ്ദി, തലകറക്കം, മയക്കം എന്നിവ കാരണം അമിത ഉപയോഗം ശുപാർശ ചെയ്യുന്നില്ല.[1] വലിയ അളവിൽ മലബന്ധം, ഹൃദയാഘാതം, പക്ഷാഘാതം, അപൂർവ സന്ദർഭങ്ങളിൽ മരണം എന്നിവയ്ക്ക് കാരണമാകുന്നു.[1]

എല്ലാ ലാബ്രഡോർ തേയിലയിനങ്ങളിലും കാണപ്പെടുന്ന ടെർപെനോയ്ഡ് ലെഡോൾ മൂലമാണ് വിഷാംശം ഉണ്ടാകുന്നത്. ലെഡോളിന്റെ അളവ് കുറവായതിനാൽ ആർ. ഗ്രോൺലാൻഡിക്കത്തിന് വിഷാംശം കുറവാണ്. ഗ്രേനോടോക്സിനുകളും ഇതിൽ കാണപ്പെടുന്നു. എന്നാൽ ലാബ്രഡോർ ചായയിലെ ഗ്രയാനോടോക്സിൻ മൂലം വിഷം കലർന്ന് മനുഷ്യരിൽ മാരകമായ ചില കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. എന്നിരുന്നാലും, കന്നുകാലികളിൽ മാരകമായ വിഷബാധ രേഖപ്പെടുത്തിയിട്ടുണ്ട്.[1]

വിളവെടുപ്പ്

തിരുത്തുക

ലാബ്രഡോർ തേയില സാവധാനത്തിൽ വളരുന്നതിനാൽ ഓരോ വർഷവും ചെടികൾക്ക് നാശം വരുത്താതിരിക്കാൻ ഒന്നിലധികം സസ്യങ്ങളിൽ നിന്ന് പുതിയ ഒറ്റ ഇലകൾ വീതം വസന്തകാലത്ത് ശേഖരിക്കുന്നു.[1]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Dampc, A.; M. Luczkiewicz (2015). "Labrador tea – the aromatic beverage and spice: a review of origin, processing and safety". Journal of the Science of Food and Agriculture. 95 (8): 1577–83. doi:10.1002/jsfa.6889. PMID 25156477.
  2. Native American Ethnobotany Database for Ledum glandulosum
"https://ml.wikipedia.org/w/index.php?title=ലാബ്രഡോർ_തേയില&oldid=3809965" എന്ന താളിൽനിന്ന് ശേഖരിച്ചത്