ലാക്റ്റേഷണൽ അമെനോറിയ
ലാക്റ്റേഷണൽ അമെനോറിയ എന്നത് പ്രസവത്തിനുടനെ സ്ത്രീകളിൽ കാണപ്പെടുന്ന താൽകാലികമായ വന്ധ്യതയാണ്. ഇംഗ്ലീഷ്: Lactational amenorrhea, postpartum infertility. പാലൂട്ടുന്ന കാലയളവിൽ സ്ത്രീകൾ ഗർഭം ധരിക്കാതിരിക്കാനുള്ള കാരണം ഇതാണ്.
ശരീരധർമ്മശാസ്ത്രം
തിരുത്തുകകുഞ്ഞുങ്ങളെ പാലൂട്ടുന്ന കാലത്ത് ആർത്തവം നടക്കുന്നില്ല. ഹൈപ്പൊത്തലാമസിൽ നിന്നും ഗൊണാഡോട്രോപ്പിൻ റിലീസിങ്ങ് ഹോർമോണുത്പാദിപ്പിക്കുന്നതിന്റെ പാലൂട്ടൽ തടയുന്നതു കൊണ്ടാണിത്. പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നും തൽഫലമായി ലൂട്ടനൈസിങ്ങ് ഹോർമോണുകളുടേയും ഉത്പാദനം വൈകുന്നു. [1] രക്തത്തിലെ ഫോളൊക്കിൾ സ്റ്റിമുലേറ്റിങ്ങ് ഹോർമോണിന്റെ അളവ് ഗർഭാശയഭിത്തിയുടെ വളർച്ച് അനുകൂലമാണ് എങ്കിലും ലൂട്ടനൈസിങ്ങ് ഹോർമോണിന്റെ അഭാവം മൂലം ഈസ്റ്റ്രഡയോൾ എന്ന അന്തർഗ്രന്ഥി സ്രാവത്തിന്റെ ഉത്പാദനം വൈകുകയും ഫോളിക്കിൾ വളർച്ച നിലക്കുകയും ചെയ്യുന്നു. [1]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 McNeilly AS, Tay CC, Glasier A (February 1994). "Physiological mechanisms underlying lactational amenorrhea". Annals of the New York Academy of Sciences. 709 (1): 145–55. Bibcode:1994NYASA.709..145M. doi:10.1111/j.1749-6632.1994.tb30394.x. PMID 8154698. S2CID 11608165.