ലാക്റ്റേറിയസ് ഇൻഡിഗോ ഇൻഡിഗോ മിൽക്ക് ക്യാപ്, ഇൻഡിഗോ (അല്ലെങ്കിൽ നീല) ലാക്റ്റേറിയസ്, ബ്ലൂ മിൽക്ക് മഷ്റൂം എന്നിവ സാധാരണനാമങ്ങളാണ്. റസ്സലേസീ കുടുംബത്തിലെ അഗാരിക് ഫംഗസുകളുടെ ഒരു സ്പീഷീസ് ആണ്. വ്യാപകമായി വിതരണം ചെയ്യപ്പെട്ട സ്പീഷീസുകൾ , കിഴക്കൻ വടക്കേ അമേരിക്ക, കിഴക്കനേഷ്യ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ സ്വാഭാവികമായും വളരുന്നു. ഇത് തെക്കൻ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. L. ഇൻഡിഗോ ഇലപൊഴിയും വനപ്രദേശങ്ങളിലും സ്തൂപികാഗ്രവനങ്ങളിലും വളരുന്നു. മൈകോറൈസ അസോസിയേഷനായി വിശാലമായ വൃക്ഷങ്ങൾക്കിടയിൽ വളരുന്നു. കൂൺ ടിഷ്യൂ കട്ട് അല്ലെങ്കിൽ ബ്രേക്ക് ചെയ്യുമ്പോൾ മിൽക്ക് അല്ലെങ്കിൽ ലാറ്റെക്സ് പുുറത്തുവരുന്നു. ജീനസ് ലാക്റ്റേറിയസിലുള്ള എല്ലാ അംഗങ്ങളും ഒരേ സവിശേഷത തന്നെ കാണിക്കുന്നു. ഇതിന്റെ നിറം ഇൻഡിഗോ നീലയും ആണ്. പക്ഷേ അത് വായുവിൽ എത്തുന്നതോടെ സാവധാനം പച്ചയായി മാറുന്നു. തൊപ്പിയിൽ 5 മുതൽ 15 സെന്റിമീറ്റർ വരെ വ്യാസമുണ്ട്. തണ്ടിന് 2 മുതൽ 8 സെന്റിമീറ്റർ വരെ (0.8 മുതൽ 3 വരെ) ഉയരവും 1 മുതൽ 2.5 സെന്റിമീറ്റർ വരെ (0.4 മുതൽ 1.0 മില്ലി) വരെ കനവും കാണപ്പെടുന്നു. ഇത് ഒരു ഭക്ഷ്യയോഗ്യമായ കൂൺ ആണ്. ചൈന, ഗ്വാട്ടിമാല, മെക്സിക്കോ എന്നിവിടങ്ങളിൽ ഗ്രാമീണ വിപണികളിൽ ഇവ വിൽക്കുന്നു.

ലാക്റ്റേറിയസ് ഇൻഡിഗോ
The underside of a circular mushroom cap, showing closely spaced blue lines radiating from the central stem. The light blue mushroom stem is broken, and its torn flesh is colored a dark blue. In the background can be seen trees, mosses, and leaves of a forest.
The gills of L. indigo
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
L. indigo
Binomial name
Lactarius indigo
(Schwein.) Fr. (1838)
Synonyms

Agaricus indigo Schwein. (1822)
Lactarius canadensis Winder (1871) Lactifluus indigo (Schwein.) Kuntze (1891)

ടാക്സോണമി, നോമൺക്ലേച്ചർ

തിരുത്തുക

1822-ൽ അമേരിക്കൻ മൈകോളജിസ്റ്റ് ലൂയിസ് ഡേവിഡ് ദെ ഷ്വീനിറ്റ്സ് അഗാരികസ് ഇൻഡിഗോ ആയി ആദ്യമായി വിവരിച്ചു. [1]ഈ ഇനം പിന്നീട് 1838- ൽ സ്വീഡ് ഇലിയാസ് മാഗ്നസ് ഫ്രൈസ് ആണ് ലാക്റ്റേറിയസ് ജനുസിലേയ്ക്ക് മാറ്റിയത്. [2]ജർമ്മൻ സസ്യശാസ്ത്രജ്ഞനായ ഓട്ടോ കുൺട്സെ 1891-ൽ ലാക്ടിഫ്ലസ് ഇൻഡിഗോയെ റിവിസിയോ ജെനേറം പ്ലാന്റേറം എന്നു പേരിട്ടു. [3] എന്നാൽ നിർദ്ദേശിക്കപ്പെട്ട പേര് മാറ്റം മറ്റുള്ളവർ അംഗീകരിച്ചില്ല. ഹിസ്ലർ, സ്മിത്ത് എന്നിവർ 1960-ലെ വടക്കേ അമേരിക്കൻ വംശജരായ ലാക്റ്റേറിയസിന്റെ പഠനത്തിൽ എൽ. ഇൻഡിഗോയെ സീറുലെയുടെ ടൈപ് സ്പീഷീസായി നിർവ്വചിക്കുന്നു. നീല ലാറ്റക്സ്, സ്റ്റിക്കി, നീല കാപ് തുടങ്ങിയവ ഇവയുടെ സവിശേഷതകളാണ്. [4] 1979-ൽ, ലാക്റ്റേറിയസ് വിഭാഗത്തിൽപ്പെട്ട ഉപവിഭാഗങ്ങളുടെ സംഘടനയിൽ അവർ തങ്ങളുടെ അഭിപ്രായങ്ങളെ പരിഷ്കരിച്ചു. പകരം ലാറ്റക്സ്ന്റെ നിറത്തിൻറെ അടിസ്ഥാനത്തിൽ സബ്ജീനസ് ലാക്ടേറിയസിൽ എൽ. ഇൻഡിഗോ സ്ഥാപിച്ചു. അതിനുശേഷം വായുവുമായി ചേരുമ്പോഴുള്ള വർണ്ണവ്യത്യാസം നിരീക്ഷിച്ചു. [5]

"ഇൻഡിഗോ നീല" എന്ന അർത്ഥം വരുന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഇൻഡിഗോ എന്ന പദം.ലഭിച്ചത്. [6]ഇതിന്റെ ഇംഗ്ലീഷ് പേർ "indigo milk cap,"[7] the "indigo Lactarius[8], "blue milk mushroom",[9]"blue Lactarius".[10]എന്നിവയാണ്. സെൻട്രൽ മെക്സിക്കോയിൽ ഇത് അനിൽ, അസുൽ, ഹോങ്കോ അസുൽ, സുയിൻ, സുയൈൻ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. വെറക്രൂസ്, പ്യൂബ്ല എന്നിവിടങ്ങളിൽ ക്വസ്ക്യൂ ("നീല") എന്നു വിളിക്കുന്നു.[11]

മറ്റു പല കൂണുകളെയും പോലെ, L. ഇൻഡിഗോ, ഒരു nodule അല്ലെങ്കിൽ പിൻഹെഡിൽ നിന്ന് വികസിക്കുന്നു. ഇത് ഭൂഗർഭ മൈസീലിയത്തിനകത്ത് രൂപം കൊള്ളുന്നു. നൂലുപോലുള്ള ഫംഗസ് കോശങ്ങളുടെ കൂട്ടത്തെ ഹൈഫെ എന്നുവിളിക്കുന്നു. അത് ജീവജാലത്തിന്റെ കൂട്ടം ഉണ്ടാക്കുന്നു. താപനില, ഈർപ്പം, പോഷക ലഭ്യത എന്നിവയ്ക്ക് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ, ഇവയുടെ ദൃശ്യമായ പ്രത്യുൽപ്പാദന ഘടനകൾ (ഫലവസ്തുക്കൾ) രൂപം കൊള്ളുന്നു. ഫ്രൂട്ട് ബോഡിയുടെ തൊപ്പിക്ക് 5 മുതൽ 15 സെന്റീമീറ്റർ (2.0, 5.9 ഇഞ്ച്) വ്യാസം കാണപ്പെടുന്നു.[12]ചെറുതായിരിക്കുമ്പോൾ തൊപ്പിയുടെ മാർജിൻ അകത്തേക്ക് മടങ്ങിയിരിക്കുന്നു എന്നാൽ പക്വതയാകുമ്പോൾ അത് ഉയർന്നു വരികയും ചെയ്യുന്നു. പുതുമയായിരിക്കുമ്പോൾ തൊപ്പി ഉപരിതലത്തിൽ നീലനിറത്തിലായിരിക്കും. പുതുമ നഷ്ടപ്പെടൂമ്പോൾ കറുത്ത നിറമുള്ളതും ചാരനിറമുള്ളതും അല്ലെങ്കിൽ വെള്ളിനിറത്തിലുള്ള നീലനിറത്തോടും, ചിലപ്പോൾ പച്ചകലർന്ന പിളർപ്പിനുമൊപ്പവും കാണപ്പെടുന്നു. പലപ്പോഴും സോണേറ്റ് ആണ്: ഇളം നിറമുള്ള ഇരുണ്ട സോണുകളുള്ള ഇവയുടെ തൊപ്പി പ്രത്യേകിച്ച് അരികിൽ കറുത്ത നീലനിറത്തിൽ കാണപ്പെടുന്നു. ചെറുതായിരിക്കുമ്പോൾ തൊപ്പിയിൽ തൊട്ടാൽ ഒട്ടുന്ന വിധത്തിൽ കാണപ്പെടുന്നു.. [13]

  1. de Schweinitz LD. (1822). "Synopsis fungorum Carolinae superioris". Schriften der naturforschenden Gesellschaft in Leipzig (in Latin). 1: 87.
  2. Fries EM. (1836–38). Epicrisis Systematis Mycologici (in Latin). Uppsala, Sweden: Typographia Academica. p. 341.
  3. Kuntze O. (1891). Revisio Generum Plantarum (in Latin). Leipzig, Germany: A. Felix. p. 857.
  4. Hesler LR, Smith AH (1960). "Studies on Lactarius–I: The North American Species of Section Lactarius". Brittonia. 12 (2): 119–39. doi:10.2307/2805213. JSTOR 2805213.
  5. Hesler and Smith (1979), p. 66.
  6. Roody WC. (2003). Mushrooms of West Virginia and the Central Appalachians. Lexington, Kentucky: University Press of Kentucky. p. 93. ISBN 0-8131-9039-8.
  7. Arora (1986), p. 69.
  8. Roody WC. (2003). Mushrooms of West Virginia and the Central Appalachians. Lexington, Kentucky: University Press of Kentucky. p. 93. ISBN 0-8131-9039-8.
  9. Russell B. (2006). Field Guide to Wild Mushrooms of Pennsylvania and the Mid-Atlantic. University Park, Pennsylvania: Pennsylvania State University Press. p. 78. ISBN 978-0-271-02891-0.
  10. Fergus CL. (2003). Common Edible and Poisonous Mushrooms of the Northeast. Mechanicsburg, Pennsylvania: Stackpole Books. p. 32. ISBN 978-0-8117-2641-2.
  11. Montoya L, Bandala VM (1996). "Additional new records on Lactarius from Mexico". Mycotaxon. 57: 425–50.
  12. Hesler and Smith (1979), p. 27.
  13. Bessette A, Fischer DH (1992). Edible Wild Mushrooms of North America: A Field-to-Kitchen Guide. Austin, Texas: University of Texas Press. p. 64. ISBN 0-292-72080-7.
  • Arora D. (1986). Mushrooms Demystified: A Comprehensive Guide to the Fleshy Fungi. Berkeley, California: Ten Speed Press. ISBN 0-89815-169-4.
  • Hesler LR, Smith AH (1979). North American Species of Lactarius. Ann Arbor, Michigan: The University of Michigan Press. ISBN 0-472-08440-2.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാക്റ്റേറിയസ്_ഇൻഡിഗോ&oldid=4084783" എന്ന താളിൽനിന്ന് ശേഖരിച്ചത്