ലാംബ്ഡ ജപ്പാന്റെ റോക്കറ്റുകളുടെ ശ്രേണിയാണ്. പലതരം റോക്കറ്റുകൾ ഈ ശ്രേണിയിൽ പെടും. ലാംബ്ഡ 2, LS-A, LSC-3, ലാംബ്ഡ 3, ലാംബ്ഡ 4, LS-C എന്നിവ അവയിൽ ചിലവയാണ്. ടോക്കിയോ സർവ്വകലാശാലയുടെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ സയൻസ്, ആ സർവ്വകലാശാലയുടെ തന്നെ, ഇസ്റ്റിട്യൂട്ട് ഓഫ് സ്പേസ് ആന്റ് ആസ്ട്രോനാട്ടിക്കൽ സയൻസ്, പ്രിൻസ് മോട്ടോർ കമ്പനി എന്നിവ സംയുക്തമായാണ് ഇവ വികസിപ്പിച്ചത്.

Lambda 4S (replica) and the launcher as exhibited at National Museum of Nature and Science.

1970 ഫെബ്രുവരി 1നു ജപ്പന്റെ ആദ്യ കൃത്രിമോപഗ്രഹമായ ഓസുമി ലാംബ്ഡ 4 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു. ലാംബ്ഡ റോക്കറ്റുകൾ നിയന്ത്രിത സാങ്കേതികവിദ്യ ഉപയൊഗിച്ചല്ല നിർമ്മിച്ചിരുന്നത്. ആ വിദ്യ സൈനിക ആവശ്യങ്ങൾക്കായാണ് അന്ന് ഉപയോഗിച്ചുവന്നത്.

9 പ്രാവശ്യം ലാംബ്ഡ റോക്കറ്റ് വിക്ഷെപിച്ചിട്ടുണ്ട്. എങ്കിലും 5 എണ്ണം പരാജയമായിരുന്നു. ആദ്യ വിക്ഷേപണം 1966 സെപ്റ്റംബർ 26നു കഗോഷിമായിൽനിന്നുമാണ് വിക്ഷേപിച്ചത്. നാലാം ഘട്ടം പരാജയപ്പെട്ടതോടെ റോക്കറ്റ് നഷ്ടമായി. 1974 സെപ്റ്റംബർ 1നു ആണ് അവസാനമായി ഇതു വിക്ഷേപിച്ചത്.

"https://ml.wikipedia.org/w/index.php?title=ലാംബ്ഡ_4എസ്&oldid=2587823" എന്ന താളിൽനിന്ന് ശേഖരിച്ചത്