ജെ. ലളിതാംബിക
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള സാഹിത്യകാരിയാണ് ജെ. ലളിതാംബിക(ജനനം :1 ജനുവരി 1942). 'കളിയും കാര്യവും' എന്ന കൃതിക്കായിരുന്നു ഹാസ്യസാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1] കേരളത്തിൻറെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു.
ജീവിതരേഖ
തിരുത്തുകനാരായണപിള്ളയുടെയും ജാനമ്മയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദം നേടി. തിരുവനന്തപുരത്തെ എൻ എസ് എസ് വനിതാ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. പിന്നീട് സിവിൽ സർവീസിൽ ചേർന്നു. ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ. പാസായി. മലയാളരാജ്യം വാരികയിൽ കഥകൾ എഴുതിയിരുന്നു. ‘ വനിത’ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ മുള്ളും മലരും എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ‘ഗൃഹലക്ഷ്മി’യിലും തുടർച്ചയായി ലേഖനങ്ങൾ എഴുതിയിരുന്നു.മനോരാജ്യം വാരികയിലെ വനിതാരംഗം എന്ന കോളം കൈകാര്യം ചെയ്തു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങളെക്കുറിച്ചായിരുന്നു ഈ കോളം. സമകാലിക മലയാളം വാരികയിൽ ‘ ഓർമ്മത്താളുകൾ ‘ എന്ന പേരിൽ ലേഖനങ്ങൾ എഴുതി.[2]
റബ്ബർ ബോർഡ് അദ്ധ്യക്ഷ, ഇന്റർനാഷണൽ റബ്ബർ അസോസിയേഷൻ സെക്രട്ടറി ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ചു.[3]
കൃതികൾ
തിരുത്തുക- നർമ്മസല്ലാപം
- മുള്ളും മലരും
- കളിയും കാര്യവും
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(2011)
അവലംബം
തിരുത്തുക- ↑ 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ Archived 2012-08-01 at the Wayback Machine..
- ↑ http://nattupacha.com/?p=1462
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 415. ISBN 81-7690-042-7.