പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് ലഡ ഗലിന- English: Lada Galina (ബൾഗേറിയൻ: Лада Галина).[1] ഗൻക സ്ലാവോവ കരൻഫിലോവയുടെ (Ganka Slavova Karanfilova (ബൾഗേറിയൻ: Ганка Славова Каранфилова) തൂലികാനാമമാണ് ലഡ ഗലിന എന്നത്.

ജീവചരിത്രം

തിരുത്തുക

1934 ഫെബ്രുവരി ആറിന് ബൾഗേറിയയിലെ ബർഗാസിൽ ജനിച്ചു. ബൾഗേറിയയിലെ ഡിമിട്രോവ്ഗ്രാഡിലും സോഫിയ സർവ്വകലാശാലയിലുമായി പഠനം പൂർത്തിയാക്കി. ബൾഗേറയൻ സാഹിത്യത്തിൽ ബിരുദം നേടി. പ്രാദേശിക പത്രിത്തിൽ ജോലി ആരംഭിച്ചു. ബൾഗേറിയൻ കവിയായ പെനിയോ പെനെവുമൊത്ത് സാഹിത്യ സൊസൈറ്റി സ്ഥാപിച്ചു. സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഇഫ്രെൻ കരൻഫിലോവിനെ വിവാഹം ചെയ്തു. 1987ൽ ലോവ സർവ്വകകലാശാലയിൽ നടന്ന ഇന്റർനാഷണൽ റൈറ്റിങ് പ്രോഗ്രാമിൽ പങ്കെടുത്തു.[2] ലഡയുടെ സൃഷ്ടി ആദ്യമായി പ്രസിദ്ധീകരിച്ചത് സാഹിത്യ മാസികകളായ ലിറ്ററേറ്ററെൻ ഫ്രണ്ടിലും ( പിൽകാലത്ത് ഇതിന്റെ പത്രാധിപരായിരുന്നിട്ടുണ്ട് ലഡ) നരോദ്‌ന മ്ലാഡെസിലുമാണ്. ഫ്‌ളെയിം മാഗസിന്റെയും ബൾഗേറിയൻ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂനിയന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെയും പത്രാധിപരായിരുന്നിട്ടുണ്ട്. ആക്ഷേപ ഹാസ്യ തിയേറ്ററിന്റെ മുഖ്യയ നാടക രചയിതാവായിരുന്നു ഇവർ.[3] പിൽകാലത്ത് അമേരിക്കയിലേക്ക് പോയ ലഡ വാഷിങ്ടണിൽ ബൾഗേറിയന് എജ്യുക്കേഷൻ ആൻഡ് കൾച്ചർ സെന്റർ സ്ഥാപിച്ചു.

അന്ത്യം

തിരുത്തുക

2015 മാർച്ച് 31ന് 81ആം വയസ്സിൽ ഹൃദയാഘാതം മൂലം വാഷിങ്ടണിൽ വെച്ച് അന്തരിച്ചു.[1]

പ്രധാന കൃതികൾ

തിരുത്തുക
  • Drugijat brjag na zaliva (The other side of the bay), stories (1963)
  • Aerogara (Airport), novel (1965)
  • Tsvetut na izvorite (The colors of springs), novel (1966)[3]
  1. 1.0 1.1 "Washington-area obituaries of note". Washington Post. May 5, 2015.
  2. "Lada Galina". International Writing Program. University of Iowa.
  3. 3.0 3.1 Wilson, Katharina M (1991). An Encyclopedia of Continental Women Writers. Vol. Volume 1. p. 614. ISBN 0824085477. {{cite book}}: |volume= has extra text (help)
"https://ml.wikipedia.org/w/index.php?title=ലഡ_ഗലിന&oldid=2784613" എന്ന താളിൽനിന്ന് ശേഖരിച്ചത്