ലഘു ഉപഗ്രഹം
വലിപ്പവും ഭാരവും സാധാരണയിലും വളരെക്കുറവായ കൃത്രിമോപഗ്രഹങ്ങളാണ് ലഘു ഉപഗ്രഹങ്ങൾ (Miniaturised satellites). ഇവയുടെ ഭാരം 500 കിലോഗ്രാമിലും കുറവായിരിക്കും[1]. ഇത്തരം ഉപഗ്രഹങ്ങളെ ഭാരമനുസരിച്ച് വീണ്ടും വർഗ്ഗീകരിക്കാം.
ചെലവ് കുറയ്ക്കുന്നതിനായാണ് സാധാരണയായി ഉപഗ്രഹങ്ങളെ ചെറുതാക്കുന്നത് : വലിയ ഉപഗ്രഹങ്ങളെ നിർമ്മിക്കുന്നതിനുള്ള ചെലവും അവയെ ഭ്രമണപഥത്തിലെത്തിക്കാനാവശ്യമായ ഇന്ധനവും വളരെക്കൂടുതലായിരിക്കും. ലഘു ഉപഗ്രഹങ്ങളെ ചെറിയ വാഹനങ്ങളിൽ ഭ്രമണപഥത്തിലെത്തിക്കാനാകും. ഒന്നിലധികം ലഘു ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിക്കുകയോ സാധാരണ ഉപഗ്രഹങ്ങളോടൊരുമിച്ച് വിക്ഷേപിക്കുകയോ ചെയ്യുകയുമാകാം.
വലിയ ഉപഗ്രഹങ്ങളെക്കൊണ്ട് സാധിക്കാത്ത ചില ഉപയോഗങ്ങളും ലഘു ഉപഗ്രഹങ്ങളെക്കൊണ്ടുണ്ട്:
- ഡാറ്റ റേറ്റ് കുറവായ വാർത്താവിനിമയത്തിനുവേണ്ടിയുള്ള ഗണങ്ങൾ
- ഒന്നിലേറെ സ്ഥലത്തുനിന്ന് വിവരശേഖരണം നടത്തുന്നതിനായുള്ള ഘടനകൾ
- വലിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വച്ചുതന്നെ പരിശോധന നടത്തുക
തരങ്ങൾ
തിരുത്തുകമിനിസാറ്റലൈറ്റ്
തിരുത്തുകഇന്ധനമുൾപ്പെടെ ഉപഗ്രഹത്തിന്റെ ഭാരം 100 മുതൽ 500 കിലോഗ്രാം വരെയായ ലഘു ഉപഗ്രഹങ്ങളാണ് മിനിസാറ്റലൈറ്റുകൾ. സാധാരണ ഉപഗ്രഹങ്ങളെക്കാൾ ചെറുതാണെങ്കിലും അതേ സാങ്കേതികവിദ്യ തന്നെയാണ് ഇവ ഉപയോഗിക്കുക.
മൈക്രോസാറ്റലൈറ്റ്
തിരുത്തുക10 മുതൽ 100 കിലോഗ്രാം വരെയാണ് ഇവയുടെ ഭാരം. എന്നാൽ ഇതിലും ഭാരക്കൂടുതലുള്ള ചില ലഘു ഉപഗ്രഹങ്ങളെയും ചിലപ്പോൾ ഈ ഗണത്തിൽ പെടുത്താറുണ്ട്. ഒന്നിലേറെ ഉപഗ്രഹങ്ങൾ ഒരു ഘടനയായി വർത്തിക്കുന്ന രീതിയിൽ ഇവയെ ഉപയോഗിക്കാറുണ്ട്.
നാനോസാറ്റലൈറ്റ്
തിരുത്തുകഇവയുടെ ഭാരം 1 - 10 കിലോഗ്രാമായിരിക്കും. ഒന്നിലധികം നാനോസാറ്റലൈറ്റുകൾ ഒരു ഘടനയായി വർത്തിക്കുന്ന രീതിയിലാകാം ഇവയുടെയും ഉപയോഗം. വാർത്താവിനിമയം, വിക്ഷേപണം എന്നിവയ്ക്ക് ഒരു മാതൃ ഉപഗ്രഹം ആവശ്യമായ രൂപകല്പനകളുമുണ്ട്.
പികോസാറ്റലൈറ്റ്
തിരുത്തുക100 ഗ്രാം മുതൽ 1 കിലോഗ്രാം വരെയാണ് ഇവയുടെ ഭാരം.
അവലംബം
തിരുത്തുക- ↑ SSHP Archived 2010-03-08 at the Wayback Machine.. Accessed 6 Jun 2007.