ഹെഡ്ഗേവാറിനൊപ്പം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹസ്ഥാപകനായിരുന്നു ലക്ഷ്മൺ വാസുദേവ പരഞ്ജ്പേ (എൽ.വി. പരഞ്ജ്പേ, ഇംഗ്ലീഷ്: Laxman Vaman Paranjpe, L. V. Paranjpe). 1920-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാഗ്പൂർ സമ്മേളനം നടന്ന അവസരത്തിൽ ഹെഡ്ഗേവാറും പരഞ്ജ്പേയും ചേർന്ന് രൂപം കൊടുത്ത ഭാരത് സ്വയംസേവക് മണ്ഡൽ എന്ന വോളണ്ടിയർ സംഘടനയാണ് പിന്നീട് ആർ.എസ്സ്.എസ്സായി മാറിയത്. ഹെഡ്ഗേവാർ വനസത്യഗ്രഹത്തിന്റെ ഫലമായി ജയിൽ വാസം അനുഷ്ഠിച്ചപ്പോൾ, സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകനായി 1930 മുതൽ 1931 വരെ നിയമിതനായിരുന്നതും ഇദ്ദേഹമായിരുന്നു. [1]

  1. "Rashtriya Swayamsevak Sangh: Rashtriya Swayamsevak Sangh (RSS)". rashtriyaswayamsevaksangh-tanmaya.blogspot.in. Retrieved 2014-05-23.


മുൻഗാമി ആർ.എസ്.എസ്സിന്റെ സർസംഘചാലക്
1930 - 1931
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ലക്ഷ്മൺ_വാമൻ_പരഞ്ജ്പേ&oldid=2487593" എന്ന താളിൽനിന്ന് ശേഖരിച്ചത്