ലക്ഷ്മി കാന്ത ചൗള
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
പഞ്ചാബ് സർക്കാരിൽ നിന്നുള്ള മുൻ കാബിനറ്റ് മന്ത്രിയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗവുമാണ് ലക്ഷ്മി കാന്ത ചൗള. മന്ത്രിയാകുന്നതിന് മുമ്പ് കോളേജ് അദ്ധ്യാപികയായിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. [1] 2010 ൽ അവർക്ക് ആരോഗ്യ വകുപ്പിന്റേയും പിന്നീട് സാമൂഹ്യക്ഷേമ വകുപ്പിന്റേയും ചുമതല ഉണ്ടായിരുന്നു. 2007 ൽ അമൃത്സറിൽ നിന്ന് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [2]