ലക്ഷണ ദേവി ക്ഷേത്രം
ലക്ഷണ ദേവി ക്ഷേത്രം ഹിമാചൽ പ്രദേശിലെ ഭാർമോറിൽ സ്ഥിതിചെയ്യുന്ന ഗുപ്ത കാലഘട്ടത്തിനു ശേഷമുള്ള ഒരു ഹിന്ദു ക്ഷേത്രമാണ്. ഇവിടുത്തെ പ്രതിഷ്ഠ മഹിഷാസുര-മർദ്ദിനി രൂപത്തിലുള്ള ദുർഗ്ഗയാണ്. ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഈ ക്ഷേത്രം കൂടാതെ ഇന്ത്യയിൽ നിലനിൽക്കുന്ന ഏറ്റവും പഴയ തടികൊണ്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്.[4][1][5]
ലക്ഷണ ദേവി ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ഭർമൂർ |
നിർദ്ദേശാങ്കം | 32°26′32.3″N 76°32′14.7″E / 32.442306°N 76.537417°E |
മതവിഭാഗം | Hinduism |
ആരാധനാമൂർത്തി | ദുർഗ |
ജില്ല | ചമ്പ ജില്ല |
സംസ്ഥാനം | ഹിമാചൽ പ്രദേശ് |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ മാതൃക | ഗുപ്ത കാലഘട്ടം |
പൂർത്തിയാക്കിയ വർഷം | c. ഏഴാം നൂറ്റാണ്ട്[1][2] |
ഉയരം | 2,135[3] മീ (7,005 അടി) |
മുൻ തലസ്ഥാനമായിരുന്ന ഭാർമോറിലെ കാലത്തെ അതിജീവിച്ച ഏറ്റവും പ്രാചീന നിർമ്മിതിയായി അറിയപ്പെടുന്ന ഈ ക്ഷേത്രം, ചരിത്ര ഗ്രന്ഥങ്ങളിൽ ഭർമൗർ, ബാർമവാർ, ബ്രഹ്മോർ അല്ലെങ്കിൽ ബ്രഹ്മപുര എന്നും അറിയപ്പെടുന്നു.[6][7] മേൽക്കൂരയും ഭിത്തികളും നൂറ്റാണ്ടുകളായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ള, ഇത് ഒരു കുടിൽ പോലെയാണ് കാണപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ ഹൈന്ദവ സമൂഹം അതിന്റെ സങ്കീർണ്ണമായ കൊത്തുപണികളുള്ള തടികൊണ്ടുള്ള കവാടവും ഉൾഭാഗവും മച്ചും സംരക്ഷിച്ചുവരുന്നതൊടൊപ്പം ഇത് ഗുപ്ത ശൈലിയുടെയും ആ കാലഘട്ടത്തിലെ ഉയർന്ന കലാഭിരുചിയെയും പ്രതിഫലിപ്പിക്കുന്നതാണ്. അതിന്റെ ശ്രീകോവിലിലെ പിത്തളയിൽ നിർമ്മിക്കപ്പെട്ട ദേവതാ പ്രതിമയ്ക്ക് താഴെയുള്ള രൂപകല്പനയും പിൽക്കാല ഗുപ്ത ലിപിയിലുള്ള ലിഖിതവും അതിന്റെ പ്രാചീനതയെ വിളിച്ചോതുന്നു.[8][9] മരം കൊണ്ടുള്ള കൊത്തുപണികളിൽ ശൈവ, വൈഷ്ണവ രൂപങ്ങളും പ്രമേയങ്ങളും ഉൾപ്പെടുന്നു.[10]
സ്ഥാനം
തിരുത്തുകഭർമൂർ പട്ടണത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ലക്ഷണ ദേവി ക്ഷേത്രം, ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിൽപ്പെട്ട ഒന്നാണ്. ഇത് ഹിമാലയത്തിൽ, രവി നദിക്കും ധോല ധർ പർവതനിരകൾക്കും സമീപത്തായി നിലനിൽക്കുന്നു. ഷിംലയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ (250 മൈൽ) വടക്ക് പടിഞ്ഞാറായും, പത്താൻകോട്ടിന് ഏകദേശം 180 കിലോമീറ്റർ (110 മൈൽ) കിഴക്കായും (അടുത്തുള്ള വിമാനത്താവളം,IATA: IXP), ഡൽഹൗസിയിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ (68 മൈൽ) അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 Mulk Raj Anand (1997). Splendours of Himachal Heritage. Abhinav Publications. pp. 14–15. ISBN 978-81-7017-351-9.
- ↑ George Michell (2000). Hindu Art and Architecture. Thames & Hudson. p. 64. ISBN 978-0-500-20337-8.
- ↑ Omacanda Hāṇḍā (2001). Temple Architecture of the Western Himalaya: Wooden Temples. Indus. pp. 136–138. ISBN 978-81-7387-115-3.
- ↑ Hermann Goetz (1955). The Early Wooden Temples of Chamba. E. J. Brill. pp. 14, 59–65, 75–83.
- ↑ Ronald M. Bernier (1997). Himalayan Architecture. Fairleigh Dickinson University Press. pp. 139–142. ISBN 978-0-8386-3602-2.
- ↑ Bernier, Ronald M. (1983). "Tradition and Invention in Himachal Pradesh Temple Arts". Artibus Asiae. 44 (1): 65–91. doi:10.2307/3249605. JSTOR 3249605.
- ↑ Reports of the Archaeological Survey of India: 1878-79, Alexander Cunningham, ASI, pages 109-112, This article incorporates text from this source, which is in the public domain.
- ↑ Bernier, Ronald M. (1983). "Tradition and Invention in Himachal Pradesh Temple Arts". Artibus Asiae. 44 (1): 65–91. doi:10.2307/3249605. JSTOR 3249605.
- ↑ Laxman S. Thakur (1996). The Architectural Heritage of Himachal Pradesh: Origin and Development of Temple Styles. Munshiram Manoharlal. pp. 89–91, 149–150. ISBN 978-81-215-0712-7.
- ↑ Omacanda Hāṇḍā (2001). Temple Architecture of the Western Himalaya: Wooden Temples. Indus. pp. 138–143. ISBN 978-81-7387-115-3.