ലക്ഷം വീട് പദ്ധതി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ സി. അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുക്കുമ്പോൾ ആവിഷ്കരിച്ച പാർപ്പിട പദ്ധതിയാണ് ലക്ഷം വീട് പദ്ധതി . കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങൾക്കായി ഒരു ലക്ഷം വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 1972-ൽ അന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിആയിരുന്ന എം.എൻ. ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്. [1]ബഹുജനശ്രദ്ധ ആകർശിച്ച ഒരു പദ്ധതിയാണിത്.
ഈ പദ്ധതിയുടെ ഭാഗമായി നിരവധി വീടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ ലക്ഷം വീട് കോളനികൾ എന്ന് അറിയപ്പെടുന്നു.
വീടുകളുടെ ഘടന
തിരുത്തുകകോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഓട് മേഞ്ഞതായിരുന്നു വീടുകൾ. വീടുകളോടൊപ്പം തന്നെ കക്കൂസുകളും നിർമ്മിച്ചിരുന്നു.
വിമർശനങ്ങൾ
തിരുത്തുകഈ പദ്ധതി ആദ്യകാലത്ത് ചില പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് വിധേയമായിരുന്നു.
പരാജയങ്ങൾ
തിരുത്തുകഗവണ്മെണ്ട് തലത്തിലും ബഹുജനപക്ഷത്തും വമ്പിച്ച സഹകരണമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ തെറ്റായ ആസൂത്രണവും നിർവ്വഹണത്തിലെ പാളിച്ചകളും കാരണം ഭാഗികമായി മാത്രമേ ഈ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞുള്ളൂ.
അവലംബം
തിരുത്തുക- ↑ സുനിൽ, ആർ. "നെയ്യാറ്റിൻകരയിലെ വിവാദ ഭൂമിയുടെ ഉടമയാര്? ഈ ഉത്തരവുകൾ വിധി നിർണയിക്കും". madhyamam.com. madhyamam. Retrieved 6 ജനുവരി 2021.