ലക്കിടി, പാലക്കാട്
പാലക്കാടു ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ഒരു പഞ്ചായത്ത് ആണ് ലക്കിടി പേരൂർ പഞ്ചായത്ത്. ലക്കിടി എന്നാ പേര് വന്നത് ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെട്ടിട്ടാണ് എന്ന് ചരിത്രം. ലക്കിടി എന്നാ പദത്തിന് ഹിന്ദിയിൽ വിറകു എന്നർത്ഥം. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടെ നിന്നാണ് ആവശ്യത്തിനുള്ള വിറകു ശേഖരിച്ചിരുന്നത്. അങ്ങനെ ആണ് ലക്കിടി എന്ന് ഈ സ്ഥലത്തിനു പേര് വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനു ശേഷവും വിറകു വ്യവസായത്തിന്റെ ഒരു കേന്ദ്രം ആയിരുന്നു ഈ പ്രദേശം. ഇവിടെ റെയിൽവേ സ്റ്റേഷൻ വന്നത് തന്നെ വിറകു ശേഖരണം ആയി ബന്ധപ്പെട്ടിട്ടാണ്. ഇന്നും മരം ആയി ബന്ധപെട്ട നിരവധി വ്യവസായങ്ങൾ ഉണ്ട് ലക്കിടിയിൽ.
ലക്കിടി, പാലക്കാട് | |
---|---|
ഗ്രാമം | |
Coordinates: 10°45′51″N 76°26′20″E / 10.764075°N 76.438837°E | |
Country | India |
State | കേരളം |
District | പാലക്കാട് |
(2001) | |
• ആകെ | 14,784 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ഭൂപ്രകൃതി പാലക്കാടു നിന്നും ഏകദേശം 25 കിലോമീറ്റർ പടിഞ്ഞാറ് മാറി, ഒറ്റപ്പാലത്തിനു ഏകദേശം 7 കിലോമീറ്റർ കിഴക്ക് മാറി പൊന്നാനി-പാലക്കാട് സംസ്ഥാന പാതയിൽ ആണ് ലക്കിടി സ്ഥിതി ചെയ്യുന്നത്. തെക്കുഭാഗത്ത് കൂടി ഒഴുകുന്ന ഭാരതപ്പുഴ പാലക്കാട്, തൃശ്ശൂർ ജില്ലകളുടെ അതിർത്തി ആണ്. ചൂട് കാലത്ത് സാധാരണ കേരള സംസ്ഥാനത്തിലെ ചൂടിനേക്കാൾ കൂടുതലും, തണുപ്പ് കാലത്ത് തണുപ്പ് കൂടുതലും ആണ് കാലാവസ്ഥ. ഭാരതപ്പുഴ ഒഴുകുന്നത് കൊണ്ട് കൃഷി ആണ് പ്രധാന വരുമാനമാർഗം.