റൺലെവൽ
യുണിക്സ് സദൃശ്യ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ തൽസമയത്തെ പ്രവർത്തനനിലയെ കാണിക്കുന്ന സംഖ്യയാണ് റൺലെവൽ. 0 മുതൽ 6 വരെയായി ഏഴ് റൺലെവലുകളാണ് സാധാരണയായി കണ്ടുവരുന്നത്. ഓരോ റൺ ലെവലിലും ആ കമ്പ്യൂട്ടർ നൽകുന്ന സേവനങ്ങൾക്ക് മാറ്റമുണ്ടായിരിക്കും.
ഓപ്പറേറ്റിങ് സിസ്റ്റം ബൂട്ട് ചെയ്യുമ്പോൾ മുൻനിശ്ചയപ്രകാരമുള്ള ഏതെങ്കിലും ഒരു റൺലെവലിലായിരിക്കും കമ്പ്യൂട്ടർ പ്രവർത്തിക്കുക. താഴെക്കാണുന്നവ റൺലെവലുകൾക്ക് ഉദാഹരണങ്ങളാണ്.
- സിംഗിൾ യൂസർ മോഡ്
- നെറ്റ്‌വർക്കിങ് സേവനമില്ലാതെ മൾട്ടിയൂസർ മോഡ്
- നെറ്റ്‌വർക്കിങ് സേവനമുള്ള മൾട്ടിയൂസർ മോഡ്
- സിസ്റ്റം ഷട്ട്ഡൗൺ
- സിസ്റ്റം റീബൂട്ട്
ഇത്തരം റൺലെവലുകൾക്ക് ഓരോ ഓപ്പറേറ്റിങ് സിസ്റ്റവും നൽകുന്ന സംഖ്യയും വ്യത്യസ്തമാണ്. init എന്ന പ്രോഗ്രാം ഉപയോഗിച്ച് ഒരു റൺലെവലിൽ നിന്നും മറ്റൊരു റൺലെവലിലേക്ക് മാറാൻ സാധിക്കും.
ലിനക്സിൽ
തിരുത്തുകസംഖ്യ | പേര് | വിവരണം |
---|---|---|
0 | ഹോൾട്ട് | സിസ്റ്റം പ്രവർത്തനരഹിതമാക്കുന്നു. |
1 | സിംഗിൾ-യൂസർ മോഡ് | സുപ്രധാനകാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള മോഡ്.[1][1] |
2 | മൾട്ടി-യൂസർ മോഡ് | Does not configure network interfaces and does not export networks services.[2] |
3 | നെറ്റ്‌വർക്കിങ്ങോടു കൂടിയ മൾട്ടി യൂസർ മോഡ് | സിസ്റ്റം സാധാരണഗതിയിൽ പ്രവർത്തിപ്പിക്കുന്നു.[3] |
4 | ഉപയോഗത്തിലില്ല/ഉപയോക്താവിന് നിർവചിക്കാവുന്നത്. | പ്രത്യേകാവശ്യങ്ങൾക്ക് |
5 | സാധാരണ രീതിയിൽ സിസ്റ്റം പ്രവർത്തനമാരംഭിക്കുന്നു (സചിത്രസമ്പർക്കമുഖത്തോടെ) | റൺലെവൽ 3-നോടൊപ്പം ഡിസ്പ്ലേ മാനേജറും. |
6 | റീബൂട്ട് | സിസ്റ്റം റീബൂട്ട് |
അവലംബം
തിരുത്തുക- ↑ "Chapter 15. Commands and Utilities 15.2. Command Behavior". Linux Standard Base Core Specification 4.1. 2011. Archived from the original on 2011-07-23. Retrieved 2011-04-21.