ടാഡാ
(റ്റാഡാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പഞ്ചാബിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാനായി 1985 മുതൽ 1995 വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമമായിരുന്നു ടാഡാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടെററിസ്റ്റ് ആൻഡ് ഡിസ്രപ്റ്റീവ് ആക്റ്റ്സ് (പ്രിവൻഷൻ) ആക്റ്റ് (തീവ്രവാദ, വിധ്വംസക പ്രവർത്തന നിരോധന നിയമം)(ആംഗലേയം:Terrorist and Disruptive Activities (Prevention) Act) . 1995ൽ പിൻവലിയ്ക്കുന്നതിനു മുൻപായി 1989ലും, 1991ലും, 1993ലും ഈ നിയമത്തിൽ അല്പസ്വല്പം ഭേദഗതികൾ വരുത്തിയിരുന്നു. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു ഇവ. ഈ നിയമത്തിലെ പ്രധാന പോരായ്മ ‘തീവ്രവാദി’ എന്നാൽ ആരാണ് എന്ന ഒരു നിർവ്വചനത്തിന്റെ അഭാവമായിരുന്നു.
Terrorist and Disruptive Activities (Prevention) Act | |
---|---|
An Act to make special provisions for the prevention of, and for coping with, terrorist and disruptive activities and for matters connected therewith or incidental thereto. | |
സൈറ്റേഷൻ | [1] |
ബാധകമായ പ്രദേശം | Whole of India including State of Jammu and Kashmir |
നിയമം നിർമിച്ചത് | Parliament of India |
അംഗീകരിക്കപ്പെട്ട തീയതി | 3-09-1987 |
നിലവിൽ വന്നത് | 24-05-1987 |
ഭേദഗതികൾ | |
Act 16 of 1989, Act 43 of 1993 |