റോസ്മേരി ജീൻ ക്രാമ്പ്
ബ്രിട്ടീഷ് പുരാവസ്തു ഗവേഷകയും ആംഗ്ലോ-സാക്സണുകളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സർവ്വകലാശാലാ അദ്ധ്യാപകയുമായിരുന്നു ഡാം റോസ്മേരി ജീൻ ക്രാമ്പ്, ഡിബിഇ, എഫ്എസ്എ, എഫ്ബിഎ (6 മെയ് 1929 - 27 ഏപ്രിൽ 2023) . 2001 മുതൽ 2004 വരെ സൊസൈറ്റി ഓഫ് ആന്റിക്വറീസ് ഓഫ് ലണ്ടൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവർ ഡർഹാം സർവ്വകലാശാലയിൽ നിയമിതയായ ആദ്യത്തെ വനിതാ പ്രൊഫസറും 1971 മുതൽ 1990 വരെ ആർക്കിയോളജി പ്രൊഫസറുമായിരുന്നു.
Professor Dame Rosemary Cramp | |
---|---|
ജനനം | Rosemary Jean Cramp 6 മേയ് 1929 Cranoe, Leicestershire, England |
മരണം | 27 ഏപ്രിൽ 2023 | (പ്രായം 93)
സ്ഥാനപ്പേര് | Professor of Archaeology |
Academic background | |
Education | Market Harborough Grammar School |
Alma mater | St Anne's College, Oxford (BLitt MA) |
Academic work | |
Discipline | Archaeology and medieval studies |
Sub discipline |
|
Institutions |
|
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകറോസ്മേരി ജീൻ ക്രാമ്പ് 1929 മെയ് 6 ന് ഇംഗ്ലണ്ടിലെ ലെസ്റ്റർഷെയറിലെ ക്രാനോയിൽ ജനിച്ചു.[1][2][3] അവളുടെ പിതാവിന്റെ കൃഷിയിടത്തിലാണ് അവൾ വളർന്നത്. ലെസ്റ്റർഷെയറിലെ മാർക്കറ്റ് ഹാർബറോയിലുള്ള മാർക്കറ്റ് ഹാർബറോ ഗ്രാമർ സ്കൂളിലാണ് അവൾ വിദ്യാഭ്യാസം നേടിയത്.[4] 12-ആം വയസ്സിൽ, ഗ്ലൂസ്റ്റണിലെ അവളുടെ കുടുംബഭൂമിയിൽ ഒരു റോമൻ വില്ലയുടെ തെളിവുകൾ അവൾ കണ്ടെത്തി.[5][6]
ക്രാമ്പ് ഓക്സ്ഫോർഡിലെ സെന്റ് ആൻസ് കോളേജിൽ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിക്കാൻ പോയ അവർ,[2]ബിരുദകാലത്ത്, പുരാവസ്തു ഗവേഷകയായ മാർഗരി വെനബിൾസ് ടെയ്‌ലറുടെ ശ്രദ്ധയിൽപ്പെടുകയും നോർത്തംബർലാൻഡിലെ കോർബ്രിഡ്ജിൽ നടന്ന ആർക്കിയോളജിക്കൽ ഫീൽഡ് സ്‌കൂളിൽ ചേരുകയും ചെയ്തു. കൂടാതെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ആർക്കിയോളജിക്കൽ സൊസൈറ്റിയിലെ സജീവ അംഗവുമായിരുന്നു.[7]അവർ ബാച്ചിലർ ഓഫ് ആർട്സ് (ബിഎ) ബിരുദം നേടി. സാമ്പ്രദായികമായി അവളുടെ ബിഎ പിന്നീട് മാസ്റ്റർ ഓഫ് ആർട്‌സായി ഉയർത്തുകയും ചെയ്തു.[1] ക്രിസ്റ്റഫർ ഹോക്‌സിന്റെ കീഴിൽ ബിരുദാനന്തര ബിരുദം (BLitt) പഠിക്കാൻ സെന്റ് ആനസിൽ തുടർന്ന അവർ 1950-ൽ അത് പൂർത്തിയാക്കി [2][7] അവളുടെ തീസിസ് പഴയ ഇംഗ്ലീഷ് കവിതകളുമായി ബന്ധപ്പെട്ട പുരാവസ്തു തെളിവുകളുടെ പ്രസക്തിയെക്കുറിച്ചായിരുന്നു. [2]
References
തിരുത്തുക- ↑ 1.0 1.1 "Rosemary Jean CRAMP". People of Today. Debrett's. Archived from the original on 31 March 2014. Retrieved 31 March 2014.
- ↑ 2.0 2.1 2.2 2.3 "TEXT OF THE INTRODUCTORY ADDRESS DELIVERED BY PROFESSOR EAMONN Ó CARRAGÁIN" (PDF). University of Cork. 6 June 2003. Retrieved 31 March 2014.
- ↑ Addicott, Ruth (11 July 2011). "Digging detective". The Northern Echo. Archived from the original on 31 March 2014. Retrieved 31 March 2014.
- ↑ "PROFESSOR ROSEMARY CRAMP HONOURED BY UNIVERSITY OF BRADFORD". University of Bradford. 25 July 2002. Archived from the original on 2015-09-23. Retrieved 31 March 2014.
- ↑ "Digging detective". The Northern Echo (in ഇംഗ്ലീഷ്). Retrieved 2019-05-09.
- ↑ Cramp, Rosemary (Spring 2019). "Rosemary Cramp: On celebrating the stone sculpture of the Anglo-Saxons" (PDF). British Academy Review: 26–33.
- ↑ 7.0 7.1 "Rosemary Cramp: interview". British Academy Review (in ഇംഗ്ലീഷ്) (35). The British Academy. 2019. Retrieved 3 May 2023.