റോസാലി ഗാർഡിനർ ജോൺസ്

അമേരിക്കൻ സഫ്രാജിസ്റ്റ്

ഒരു അമേരിക്കൻ സഫ്രാജിസ്റ്റായിരുന്നു റോസാലി ഗാർഡിനർ ജോൺസ് (ജീവിതകാലം, ഫെബ്രുവരി 24, 1883 - ജനുവരി 12, 1978).[1] എമിലീൻ പാങ്ക്ഹേസ്റ്റിനെ റോൾ മോഡലായി അവർ സ്വീകരിക്കുകയും ആഗ്നസ് ബ്രൗണിനെ അറിഞ്ഞതിനുശേഷം അവർ വോട്ടവകാശത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി മാർച്ചുകൾ സംഘടിപ്പിച്ചു. അവരെ പിന്തുടർന്നതിനാൽ ജോൺസ് "ജനറൽ ജോൺസ്" എന്നറിയപ്പെട്ടു.

റോസാലി ഗാർഡിനർ ജോൺസ്
Rosalie Jones (cropped).jpg
ജനനം(1883-02-24)ഫെബ്രുവരി 24, 1883
മരണംജനുവരി 12, 1978(1978-01-12) (പ്രായം 94)
ദേശീയതഅമേരിക്കൻ
തൊഴിൽസഫ്രഗെറ്റ്
ജീവിതപങ്കാളി(കൾ)ക്ലാരൻസ് ഡിൽ (m. 1927–1936, divorce)
മാതാപിതാക്ക(ൾ)
  • ഡോ. ഒലിവർ ലിവിംഗ്സ്റ്റൺ ജോൺസ് സീനിയർ. (father)
  • മേരി എലിസബത്ത് ജോൺസ് (mother)

ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംതിരുത്തുക

ന്യൂയോർക്കിലെ കോൾഡ് സ്പ്രിംഗ് ഹാർബറിലാണ് ജോൺസ് ജനിച്ചത്. അവരുടെ അമ്മ ഒരു സമ്പന്ന സവർണ്ണ കുടുംബത്തിൽ നിന്നുള്ള മേരി എലിസബത്ത് ജോൺസ് ആയിരുന്നു. ഡോ. ഒലിവർ ലിവിംഗ്സ്റ്റൺ ജോൺസ് സീനിയറായിരുന്നു അവരുടെ പിതാവ്. 1918 ൽ സ്പാനിഷ് ഇൻഫ്ലുവൻസ ബാധിച്ച് റോസാലിയുടെ അമ്മ മരിച്ചപ്പോൾ മകനായ ജോൺസ് മാനറിന് കുടുംബവീട് ലഭിച്ചു. വർഷങ്ങളോളം വീടിനെച്ചൊല്ലിയുള്ള പോരാട്ടത്തിനും മാനോറിനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിനും ശേഷം റോസാലി ഒടുവിൽ കുടുംബവീട് സ്വന്തമാക്കി. സ്ത്രീകളുടെ വോട്ടവകാശത്തെക്കുറിച്ച് റോസാലിക്കും അമ്മയ്ക്കും വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. മേരി എലിസബത്ത് ന്യൂയോർക്ക് സ്റ്റേറ്റ് ആന്റി-സഫറേജ് അസോസിയേഷനുകളുടെ ഭാഗമാകുകയും റോസാലി ഒരു സജീവ വോട്ടവകാശ പ്രവർത്തകയും നാഷണൽ അമേരിക്കൻ വുമൺ സഫറേജ് അസോസിയേഷന്റെ നാസാവു കൗണ്ടി പ്രസിഡന്റുമായിരുന്നു. [1]

അവലംബംതിരുത്തുക

  1. 1.0 1.1 Spinzia, Judith Ader (Spring 2007). "Women of Long Island: Mary Elizabeth Jones, Rosalie Gardiner Jones" (PDF). The Freeholder. The Oyster Bay Historical Society. 11: 3–7.

കൂടുതൽ വായനയ്ക്ക്തിരുത്തുക

  • Jones, Rosalie Gardiner. The Labor Party In England. 1919. Her M.A. thesis at George Washington University.
  • Mathews, Jane (1986). The Woman Suffrage Movement in Suffolk County., New York : 1911-1917: A Case Study of the Tactical Differences between Two Prominent Long Island Suffragists: Mrs. Ina Bunce Sammis and Miss Rosalie Jones (Thesis/dissertation). Garden City, New York: Adelphi University. OCLC 25704538.
  • Jones, Mary Gardiner (2008). Tearing Down Walls: A Woman's Triumph. Lanham, Maryland: Hamilton Books. ISBN 978-0-761-83904-0. OCLC 188536215.
  • Jack, Zachary Michael (2016). March of the Suffragettes: Rosalie Gardiner Jones and the March for Voting Rights. San Francisco, CA: Zest Books. ISBN 978-1-936-97681-2. OCLC 932576375.


"https://ml.wikipedia.org/w/index.php?title=റോസാലി_ഗാർഡിനർ_ജോൺസ്&oldid=3545205" എന്ന താളിൽനിന്ന് ശേഖരിച്ചത്