സ്വീഡിഷ് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായിരുന്നു റോസാലി അൾറിക ഒലിവെക്രോന, നീ റൂസ് (ഡിസംബർ 9, 1823 - ജൂൺ 4, 1898). സ്വീഡനിലെ സംഘടിത വനിതാ അവകാശ പ്രസ്ഥാനത്തിന്റെ ഫ്രെഡ്രിക്ക ബ്രെമർ, സോഫി അഡ്‌ലർസ്പാരെ എന്നിവർക്കൊപ്പം മൂന്ന് മികച്ച തുടക്കാരിൽ ഒരാളാണ് അവർ.

റോസാലി റൂസ്
Rosalie Olivecrona.jpg
ജനനം(1823-12-09)ഡിസംബർ 9, 1823
മരണംജൂൺ 4, 1898(1898-06-04) (പ്രായം 74)
മറ്റ് പേരുകൾറോസാലി ഒലിവക്രോന
തൊഴിൽഫെമിനിസ്റ്റ്, പ്രസാധക, എഡിറ്റർ, എഴുത്തുകാരി
അറിയപ്പെടുന്നത്Co-founded the Swedish Red Cross (1865)
ജീവിതപങ്കാളി(കൾ)സാമുവൽ ഡെറ്റ്‌ലോഫ് റുഡോൾഫ് നട്ട് ഒലിവക്രോന

ജീവിതരേഖതിരുത്തുക

റോസാലി അൾറിക റൂസ് ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. അവൾ വളർന്നത് സ്റ്റോക്ക്ഹോമിലാണ്. 1831 മുതൽ റൂസ് സ്വീഡനിലെ പെൺകുട്ടികളുടെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ സ്റ്റോക്ക്ഹോമിലെ വാലിൻസ്ക ഫ്ലിക്സ്കോളനിലെ ആദ്യത്തെ വിദ്യാർത്ഥികളിൽ ഒരാളാണ്. ഈ കുടുംബം 1839-ൽ വെസ്റ്റെർഗറ്റ്‌ലാൻഡിലെ മസ്സെബെർഗ് എന്ന പർവതനിരയുടെ പീഠഭൂമിയുടെ താഴെയുള്ള സോജറിസിലേക്ക് താമസം മാറ്റി.[1]

യുണൈറ്റഡ് സ്റ്റേറ്റ്സിലെ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിനടുത്തുള്ള ഒരു പട്ടണമായ ലൈംസ്റ്റോണിലെ പെൺകുട്ടികളുടെ സ്കൂളിൽ ഒരു അദ്ധ്യാപികയായിരുന്നു അവളുടെ ഒരു സുഹൃത്ത് ഹുൾദ ഹഹർ. 1851-ൽ അമേരിക്കയിലേക്ക് പോയ അവർ നാലുവർഷം അവിടെ താമസിച്ചു. റൂസ് ആദ്യം ലൈംസ്റ്റോണിലെ സ്കൂളിൽ ഫ്രഞ്ച് അദ്ധ്യാപികയായിരുന്നു. തുടർന്ന് എലിസ, ആനി പെറോന്നൗ എന്നീ രണ്ട് വിദ്യാർത്ഥികളുടെ കുടിയേറ്റസ്ഥലത്തിൽ അവർ ഒരു ഗൃഹാദ്ധ്യാപികയായി. അടിമകളെ ദുരുപയോഗം ചെയ്യുന്നത് അവർ സ്വയം ശ്രദ്ധിച്ചില്ല. പക്ഷേ അടിമത്തം പ്രകൃതിവിരുദ്ധവും വൈകാരികമായി വെറുപ്പുളവാക്കുന്നതുമാണെന്ന് അവർ കരുതി. ഇത് നിർത്തലാക്കുന്നത് ഒഴിവാക്കാനാവില്ലെന്നും അത് വലിയ പ്രതിരോധം നേരിടേണ്ടിവരുമെന്നും അവർക്ക് ബോധ്യമായി. 1855 ൽ അവൾ സ്വീഡനിലേക്ക് മടങ്ങി.

അവലംബംതിരുത്തുക

മറ്റ് ഉറവിടങ്ങൾതിരുത്തുക

  • Ulf Beijbom (in Swedish) : Utvandrarkvinnor. Svenska kvinnoöden i Amerika (Women Emigrants. Destinys of Swedish women in America) (2006)
  • Österberg, Carin, Lewenhaupt, Inga & Wahlberg, Anna Greta, Svenska kvinnor: föregångare nyskapare, Signum, Lund, 1990 (1990)

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോസാലി_ഒലിവക്രോന&oldid=3536293" എന്ന താളിൽനിന്ന് ശേഖരിച്ചത്