റോഷനാര ബീഗം
റോഷനാര ബീഗം (ഉർദു: شاهزادی روشن آرا بیگم ) (3 സെപ്റ്റംബർ 1617 – 11 സെപ്റ്റംബർ 1671)[1], മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെയും മുംതാസ് മഹലിന്റെയും രണ്ടാമത്തെ മകളായിരുന്നു. റോഷനാര അസാമാന്യമേധാശക്തിയുള്ള ഒരു സ്ത്രീയും കഴിവുറ്റ കവയിത്രിയുമായിരുന്നു. ഔറംഗസേബിന്റെ മുഗൾ സാമ്രാജ്യ സിംഹാസനത്തിലേയ്ക്കുള്ള പ്രവേശനത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു അവർ.
റോഷനാര ബീഗം روشن آرا بیگم | |
---|---|
Shahzadi of the Mughal Empire Padshah Begum
| |
Aurangzeb's sister, Roshanara Begum, the one who energetically sided with him | |
രാജവംശം | Timurid |
പിതാവ് | Shah Jahan |
മാതാവ് | Mumtaz Mahal |
മതം | Islam |
എന്നാൽ ഇന്ന് വടക്കൻ ദില്ലിയിൽ, കമല നഗർ റോഡിനും ഗ്രാൻഡ് ട്രങ്ക് റോഡിനും അടുത്തായി സ്ഥിതി ചെയ്യുന്ന റോഷനാര ബാഗ്,[2] എന്ന ഉദ്യാനത്തിന്റെ പേരിലാണ് അവർ അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഇന്നത്തെ റോഷനാര ക്ലബ് യഥാർത്ഥത്തിൽ റോഷനാ ബാഗിന്റെ ഒരു ഭാഗമായിരുന്നു.
അവലംബം
തിരുത്തുക- ↑ Nath, Renuka (1990). Notable Mughal and Hindu women in the 16th and 17th centuries A.D. (1. publ. in India ed.). Inter-India Publ. p. 145. ISBN 9788121002417.
- ↑ Dalrymple, William: "City Of Djinns: A Year In Delhi", Page 198, 1993. Harper Collins, London. ISBN 0-00-215725-X