1998-ൽ ജീൻ-ലൂയിസ് ക്യാസൊസ് കണ്ടുപിടിച്ച ഒരു ചെസ്സ് വകഭേദമാണ് റോളർബോൾ.[1] 1975-ൽ പുറത്തിറങ്ങിയ റോളർബോൾ എന്ന സയൻസ് ഫിക്ഷൻ ചലച്ചിത്രത്തിൽ കാണിക്കുന്ന റോളർ ഡെർബിയോടു് സമാനമായ കളിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കളി നിർമ്മാണം.

റോളർബോൾ കളിക്കളവും ആരംഭനിലയും

7×7 കള്ളികളിൽ മദ്ധ്യത്തിലെ 3×3 കള്ളികളുള്ള ഭാഗം ഇല്ലാതെയുള്ളതാണ് ഇതിന്റെ കളിക്കളം. കരുക്കൾ സാധാരണയായി ഘടികാരദിശയിലാണ് കളിക്കളത്തിൽ നീങ്ങുന്നത്. ഓരോ കളിക്കാരനും കളി തുടങ്ങുമ്പോൾ ഒരു രാജാവ്, ഒരു ആന, രണ്ടു് തേര്, രണ്ടു് കാലാൾ എന്നിവയാണുള്ളത്.

ഗ്രന്ഥസൂചി

  • Pritchard, D. B. (2007). Beasley, John (ed.). The Classified Encyclopedia of Chess Variants. John Beasley. ISBN 978-0-9555168-0-1.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോളർബോൾ_(ചെസ്സ്_വകഭേദം)&oldid=2446414" എന്ന താളിൽനിന്ന് ശേഖരിച്ചത്