റോയൽ ദേശീയോദ്യാനം
കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള സതർലാന്റ് ഷയറിൽ, സിഡ്നിക്കു തെക്കായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് റോയൽ ദേശീയോദ്യാനം (ഗ്രാമ്യഭാഷയിൽ നാഷോ അല്ലെങ്കിൽ ദി റോയൽ[2] ). ലോഫ്റ്റസ്, ഓറ്റ്ഫോർഡ്, വാട്ടർഫാൾ എന്നീ പ്രദേശങ്ങൾക്കു സമീപത്തായി, സിഡ്നിയിൽ നിന്നും ഏകദേശം 29 കിലോമീറ്റർ അകലത്തായുള്ള ഈ ദേശീയോദ്യാനം 151 [3]ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.
റോയൽ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 34°07′21″S 151°03′50″E / 34.12250°S 151.06389°E |
വിസ്തീർണ്ണം | 150.91 km2 (58.3 sq mi)[1] |
Website | റോയൽ ദേശീയോദ്യാനം |
ലോകത്തിലെ തന്നെ രണ്ടാമത്തെ ദേശീയോദ്യാനവും പേരിനോടൊപ്പം ദേശീയോദ്യാനം എന്നുള്ള ആദ്യത്തേതുമാണ് ഇത്. ന്യൂ സൗത്ത് വെയിൽസിന്റെ താത്ക്കാലിക തലവനായിരുന്ന സർ ജോൺ റോബർട്ട്സണാണ് ഇത് ആരംഭിച്ചത്. [4] 1879 ഏപ്രിൽ 26 ന് ഇത് ഔപചാരികമായി വിജ്ഞാപനം ചെയ്യപ്പെട്ടു. [5] ഇതിന്റെ യഥാർത്ഥ നാമം ദേശീയോദ്യാനം എന്നായിരുന്നു എന്നാൽ 1954 ടൂറിന്റെ കാലയളവിൽ ആസ്ത്രേലിയയിലെ രാജ്ഞിയായിരുന്ന എലിസബത്ത് II, ട്രെയിനിൽ ഇതുവഴി കടന്നുപോയപ്പോൾ 1955 ൽ ഇതിനെ പുനർനാമകരണം ചെയ്തു. [6]
2006 ഡിസംബറിൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഈ ദേശീയോദ്യാനത്തെ ഉൾപ്പെടുത്തി. [4]
ഇതും കാണുക
തിരുത്തുക- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
- സിഡ്നിയുടെ ഭൂമിശാസ്ത്രം
അവലംബം
തിരുത്തുക- ↑ This view of the southern region of the Royal National Park coastline, pictured in May 2009, depicts North Era Beach (foreground) and South Era Beach (behind North Era), with Semi-Detached Point visible as the thin stretch of land visible at the left of South Era in this image. A chain of mountains that form part of the Illawarra Escarpment can be visible in the distance behind Semi-Detached Point. Mount Mitchell is the most distance discernible feature in this image.
- ↑ "Royal National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 24 May 2010.
- ↑ "Royal National Park". Office of Environment & Heritage. Government of New South Wales. Retrieved 4 October 2014.
- ↑ Wales, Geographical Name Board of New South. "Extract - Geographical Names Board of NSW". www.gnb.nsw.gov.au. Archived from the original on 2016-11-07. Retrieved 2016-11-07.
- ↑ 4.0 4.1 "Royal National Park and Garawarra State Conservation Area, Sir Bertram Stevens Dr, Audley, NSW, Australia (Place ID 105893)". Australian Heritage Database. Department of the Environment. Retrieved 8 October 2007.
- ↑ Kim Allen Scott, 2011 "Robertson’s Echo The Conservation Ethic in the Establishment of Yellowstone and Royal National Parks" Yellowstone Science 19:3
- ↑ "National parks". Department of Communications, Information Technology and the Arts. 31 July 2007. Archived from the original on 2006-08-25. Retrieved 8 October 2007.