റോയി ജെ ഗ്ലോബർ (ജനനം. 1925, യു.എസ്‌.എ.) 2005ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവാണ്‌. പ്രകാശ കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള സിദ്ധാന്തമാണ്‌ ഗ്ലോബറെ നോബൽ സമ്മാനത്തിനർഹനാക്കിയത്‌. സാധാരണ ബൾബുകളിൽനുന്നും ലേസറുകളിൽനിന്നുമുള്ള പ്രകാശകണങ്ങളുടെ ഘടനാപരമായ വ്യത്യാസം ചൂണ്ടിക്കാട്ടുന്നതാണ്‌ ഗ്ലോബറുടെ കണ്ടുപിടിത്തം. അമേരിക്കയിലെ ഹാവാർഡ്‌ സർവകലാശാലയിൽ പ്രഫസറാണ്‌ റോയി ഗ്ലോബർ.

റോയി ജെ ഗ്ലോബർ നോബൽ സമ്മാന ദാന ചടങ്ങിൽ
"https://ml.wikipedia.org/w/index.php?title=റോയി_ജെ_ഗ്ലോബർ&oldid=2784931" എന്ന താളിൽനിന്ന് ശേഖരിച്ചത്