പുരാതന റോമിലെ ജനങ്ങൾ സ്നാനം ചെയ്യാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്നാന കേന്ദ്രങ്ങളിൽ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. അന്നത്തെ വാസ്തുവിദ്യയുടെ ഗണ്യമായ സംഭാവനയായിരുന്നു ഇത്തരം സ്നാനകേന്ദ്രങ്ങൾ. പലതരത്തിലുള്ള കുളികൾ ഇവിടെ ലഭ്യമായിരുന്നു. ഉഷ്ണജലം, മിതോഷ്ണ ജലം, ശീത ജലം മുതലായ വെള്ളം കൊണ്ടുള്ള സ്നാനങ്ങൾ ഇവിടെ സാധ്യമായിരുന്നു. 'തെർമെ' എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം ഒരു കേന്ദ്രം പ്രസിദ്ധമാണ്.[1]

ഇംഗ്ലണ്ടിലെ ഒരു സ്നാനകേന്ദ്രം.
ഇംഗ്ലണ്ടിലെ ഒരു സ്നാനകേന്ദ്രം.

ഉഷ്ണ വ്യതാസത്തിലുള്ള സ്നാനമായിരുന്നു ഇതിന്റെ പ്രത്യേകത. സ്നാനത്തിനു പുറമേ ഇവിടെയുള്ള മൈതാനത്തിൽ കളിക്കാനുള്ള അവസരവുമുണ്ടായിരുന്നു.

  1. # ^ Harry B. Evans, Water Distribution in Ancient Rome (University of Michigan Press, 1994, 1997), pp. 9–10 online.
"https://ml.wikipedia.org/w/index.php?title=റോമൻ_സ്നാനം&oldid=2950066" എന്ന താളിൽനിന്ന് ശേഖരിച്ചത്