റോബർട്ട് മോണ്ട്ഗോമറി
പ്രമുഖനായ സ്കോട്ടിഷ് കലാകാരനാണ് റോബർട്ട് മോണ്ട്ഗോമറി. തെരുവു കലാരൂപത്തിൽ ആനന്ദം കണ്ടെത്തുന്ന ഈ കലാകാരൻ, ജനങ്ങളിലേക്ക് തൊടുത്തു വിടുന്ന ആശയങ്ങളാണ് പ്രധാനം; അവ പ്രദർശിപ്പിക്കപ്പെടുന്ന ഇടങ്ങളല്ല എന്നു വിശ്വാസിക്കുന്നയാളാണ്.[1]
ജീവിതരേഖ
തിരുത്തുക1972ൽ സ്‌കോട്ട്ലൻഡിലെ ചാപ്പൽഹാളിൽ ജനിച്ച റോബർട്ട് ഇപ്പോൾ ലണ്ടനിലാണ് താമസം. അയർഷയറിലെ പ്രസ്റ്റ്‌വിക്ക്, എഡിൻബറോ കോളജ് ഓഫ് ആർട്സ് എന്നിവിടങ്ങളിലായി കലാപഠനം നടത്തി. ഫ്രഞ്ച് മാർക്സിയൻ എഴുത്തുകാരനായ ഗെ ദെബോർഡിന്റെ രചനകളും യൂറോപ്പിലെ വിപ്ളവകാരികളായ സിറ്റ്വേഷണലിസ്റ്റുകളുടെ പ്രവർത്തനങ്ങളും റോബർട്ടിൻറെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. [2]അപ്രതീക്ഷിത സ്ഥലങ്ങളിൽ കലാസൃഷ്ടികൾ നിരത്തി കാഴ്ചക്കാരന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന യൂറോപ്യൻ വിപ്ളവകാരികളാണ് സിറ്റ്വേഷണലിസ്റ്റുകൾ. 1968 മേയിൽ ഫ്രാൻസിൽ നടന്ന തൊഴിലാളി സമരങ്ങളുടെ കാലഘട്ടത്തിനു ശേഷം യൂറോപ്പിലുണ്ടായ പോസ്റ്റ് സിറ്റ്വേഷണലിസ്റ്റ് യുഗത്തിന്റെ സൃഷ്ടിയാണ് റോബർട്ട്.
പ്രദർശനങ്ങൾ
തിരുത്തുക- കൊച്ചി-മുസിരിസ് ബിനാലെയിൽ പരസ്യപ്പലകയിൽ വാക്കുകൾകൊണ്ടു തീർക്കുന്ന കലയുടെ മായിക ലോകമാണ് റോബർട്ട് മോണ്ട്ഗോമറി അവതരിപ്പിച്ചത്. എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിച്ച് നടത്തിയ കവിത ഇൻസ്റലേഷൻ നഷ്ടപ്പെട്ട മുക്കുവന്മാരെ ഓർമിക്കുന്ന ഒരു ഗീതത്തെയാണ് (“The strange new music of crying songs/Of the people we left behind/Mixing as your boat touches shoreline/ Touches my bones.”) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.[3] കറുത്ത പ്രതലത്തിൽ തെളിഞ്ഞ വെളുത്ത അക്ഷരങ്ങൾ അവയിലെ കവിത കൊണ്ടും ചിന്ത കൊണ്ടും ശ്രദ്ധേയമായിരുന്നു.
- വെനീസ് ബിനാലെ
അവലംബം
തിരുത്തുക- ↑ "തെരുവിലലയുന്ന കലയുമായി റോബർട്ട് മോണ്ട് ഹോമറി". മനോരമഓൺലൈൻ. 13.3.2013. Retrieved 13 മാർച്ച് 2013.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://us.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897624&contentId=13012715&district=Cochin&BV_ID=@@@
- ↑ അരുൺ പ്രസാദ്. "ബിനാലെ ചുമരുകളിൽ ഒരു കവിത മുഖം നോക്കുന്നു". നാലാമിടം. Retrieved 13 മാർച്ച് 2013.
പുറം കണ്ണികൾ
തിരുത്തുക- കൊച്ചി-മുസിരിസ് ബിനാലെയിൽ Archived 2013-01-11 at the Wayback Machine.