റോബർട്ട് ബ്രൂസ് ഫുട്ട്
ഇന്ത്യൻ പ്രീഹിസ്റ്ററിയുടെ പിതാവ് എന്നറിയപ്പെടുന്ന ഭൗമ ശാസ്ത്രജ്ഞനും പുരാവസ്തു ഗവേഷകനുമാണ്റോബർട്ട് ബ്രൂസ് ഫുട്ട്. 1863 മെയ് 30 ന് ചെന്നൈക്കടുത്ത് പല്ലാവരത്തുനിന്ന് ആദ്യമായി ഒരു ചരിത്രാതീത ശിലായുധം റോബർട്ട് ബ്രൂസ് കണ്ടെടുത്തത്. മൂന്ന് മാസങ്ങൾക്കുശേഷം സപ്തംബറിൽ റോബർട്ടും വില്ല്യം കിങ്ങും ചേർന്ന് തിരുവള്ളൂരിലെ അത്തിറംപക്കത്തുനിന്നും മറ്റൊരു ശില കൂടി ഖനനം ചെയ്തെടുത്തു. ഈ ചരിത്രസ്മാരകങ്ങൾ ബ്രൂസ് പിന്നീട് മദ്രാസ് മ്യൂസിയത്തിന് കൈമാറി. 1904 ൽ 40,000 രൂപ കൊടുത്താണ് ഈ മ്യൂസിയം ഈ അമൂല്യ വസ്തുക്കൾ സ്വന്തമാക്കിയത്. ശിലായുഗ മനുഷ്യർ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന കൈമഴുവാണ് ഈ ശിലകളെന്ന് കരുതപ്പെടുന്നു.[1]
റോബർട്ട് ബ്രൂസ് ഫുട്ട് | |
---|---|
![]() | |
ജനനം | 22 സെപ്റ്റംബർ 1834 |
മരണം | 29 ഡിസംബർ 1912 | (പ്രായം 78)
അന്ത്യ വിശ്രമം | Holy Trinity Church, Yercaud, Tamil Nadu, India |
അറിയപ്പെടുന്നത് | Geology and archaeology of India |
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-13.