മലയാളിയായ ഒരു അത്‌ലെറ്റിക്സ് പരിശീലകനും ദ്രോണാചാര്യ പുരസ്കാരജേതാവുമാണ് റോബർട്ട് ബോബി ജോർജ്ജ് (Robert Bobby George). അഞ്ജു ബോബി ജോർജിന്റെ ഭർത്താവും പരിശീലകനുമായ ബോബി ജോർജ്ജ് ജിമ്മി ജോർജിന്റെ ഇളയ സഹോദരനുമാണ്.

റോബർട്ട് ബോബി ജോർജ്ജ്
മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കലാം 2004 സെപ്റ്റംബർ 21-ന് ന്യൂഡൽഹിയിൽ റോബർട്ട് ബോബി ജോർജിന് ദ്രോണാചാര്യ അവാർഡ് സമ്മാനിക്കുന്നു.
ജനനം
തൊഴിൽഅത്ലറ്റിക്സ് കോച്ച്
ജീവിതപങ്കാളി(കൾ)അഞ്ജു ബോബി ജോർജ്ജ്
കുട്ടികൾ2
ബന്ധുക്കൾജിമ്മി ജോർജ്ജ് (brother)[1]
പുരസ്കാരങ്ങൾദ്രോണാചാര്യ പുരസ്കാരം

ജീവചരിത്രം തിരുത്തുക

കൊടക്കച്ചിറ ജോർജ് ജോസഫിന്റെയും മേരി ജോസഫിന്റെയും പത്തു മക്കളിൽ ഒരാളായി കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് റോബർട്ട് ബോബി ജോർജ്ജ് ജനിച്ചത്.[2] തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് 1991 ബാച്ചിൽ ബോബി എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി.[3]

2000ൽ ബോബി അഞ്ജുവിനെ വിവാഹം കഴിച്ചു.[1] ദമ്പതികൾക്ക് ആരോൺ, ആൻഡ്രിയ എന്നീ രണ്ട് മക്കളുണ്ട്.[1]

കരിയർ തിരുത്തുക

ട്രിപ്പിൾ ജമ്പിൽ മുൻ ദേശീയ ചാമ്പ്യനായിരുന്ന[4] ബോബി ജോർജ്, ഭാര്യയും ലോംഗ് ജംപ് മെഡൽ ജേതാവുമായ അഞ്ജു ബോബി ജോർജിന്റെ പരിശീലകൻ എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്.[5] മെക്കാനിക്കൽ എഞ്ചിനീയറായ ബോബി 1998-ൽ ജോലി ഉപേക്ഷിച്ച് അഞ്ജുവിന്റെ മുഴുവൻ സമയ പരിശീലകനായി.[4]

2018-ൽ ബോബിയെ ഇന്ത്യയുടെ 'ഉയർന്ന പെർഫോമൻസ് സ്പെഷ്യലിസ്റ്റ് കോച്ച്' ആയി നിയമിച്ചു.[6][5]

അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷന്റെ കീഴിൽ കർണാടകയിലെ ബാംഗ്ലൂരിൽ അഞ്ജു ബോബി ജോർജ്ജ് അക്കാദമി എന്ന പേരിൽ അത്ലറ്റിക്സ് പരിശീലന അക്കാദമി ആരംഭിച്ചു.[7][8]

പുരസ്കാരങ്ങൾ തിരുത്തുക

2003-ൽ അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു.[9]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "നേട്ടങ്ങളുടെ 'തുടക്കം മാംഗല്യം...'; അഞ്ജു – ബോബി ജോർജ് പ്രണയകഥ". ManoramaOnline. Malayala Manorama.
  2. www.channelrb.com, സ്വന്തം ലേഖകൻ (2017-08-16). "ജിമ്മി ജോർജിന്റെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു · channelrb". channelrb. Retrieved 2022-08-22.
  3. Halder, Aditya (2021-08-30). "India's horizontal jump whisperer Robert Bobby George eager to produce more champions". www.indiatvnews.com (in ഇംഗ്ലീഷ്). Retrieved 2022-08-23.
  4. 4.0 4.1 "Womenpoint". womenpoint.in. Retrieved 2022-08-22.
  5. 5.0 5.1 "പി.ടി.ഉഷക്കെതിരെ ആഞ്ഞടിച്ച് അഞ്ജുവിന്റെ ഭർത്താവ് റോബർട്ട് ബോബി ജോർജ്". Asianet News Network Pvt Ltd.
  6. India, The Hans (3 December 2018). "India may win Olympic medal in 2024: Bobby George". www.thehansindia.com (in ഇംഗ്ലീഷ്).
  7. "Exclusive: India is in The Process of Becoming an Athletics Superpower in Asia - Anju Bobby George". News18 (in ഇംഗ്ലീഷ്). Retrieved 2022-08-22.
  8. "Powell unveils logo of Anju Bobby Sports Foundation". The New Indian Express. Retrieved 2022-08-23.
  9. "President gives away Arjuna Awards and Dronacharya Awards" (Press release). Press Information Bureau, India. 21 September 2004. Archived from the original on 26 April 2016. Retrieved 17 April 2016.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ബോബി_ജോർജ്ജ്&oldid=3782216" എന്ന താളിൽനിന്ന് ശേഖരിച്ചത്