റോബർട്ട് ബെയ്ജ്
റോബർട്ട് ബെയ്ജ് (ജീവിതകാലം 11മാർച്ച് 17300 [1] – 1 സെപ്റ്റംബർ 1801) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും വ്യവസായിയുമായിരുന്നു.
Robert Bage | |
---|---|
ജനനം | |
മരണം | 1 നവംബർ 1801 | (പ്രായം 71)
ദേശീയത | English |
തൊഴിൽ | businessman, novelist |
അറിയപ്പെടുന്ന കൃതി | Hermsprong (1796) |
ഡെർബിയ്ക്കു[2] സമീപം ഡാർലി ആബ്ബിയിൽ ജനിച്ച ബെയ്ജ്, കടലാസ് നിർമ്മാണ വ്യവസായിയുടെ റുടെ മകനായിരുന്നു. ബെയ്ജിൻറെ നാലു ഭാര്യമാരാണുണ്ടായിരുന്നത്. ബെയ്ജിൻറെ മാതാവായിരുന്നു അദ്ദേഹത്തിൻറെ ആദ്യ പത്നി. ബെയ്ജ് ജനിച്ച് ഏറെത്താമസിയാതെ അവർ മരണമടഞ്ഞു. ഡെർബിയിലെ ഒരു പൊതുവിദ്യാലയത്തിലാണ് ബെയ്ജ് പ്രാഥമികവിദ്യാഭ്യാസം നടത്തിയത്. അവിടുത്തെ ഏറ്റവു സാമർത്ഥ്യമുള്ള കുട്ടിയായിരുന്നു റോബർട്ട് ബെയ്ജ്.[3] ഏഴാമത്തെ വയസിൽ ലാറ്റിൻ ഭാഷയിൽ അറിവു നേടി. പിതാവിനൊപ്പം കടലാസ് നിർമ്മാണവിദ്യയും അഭ്യസിച്ചിരുന്നു. 23 വയസിൽ റോബർട്ട് ബെയ്ജ് സുന്ദരിയും ധനാഢ്യയുമായ വനിതയെ വിവാഹം കഴിച്ചു. അതിനുശേഷം സ്ട്രാഫോർഡ്ഷെയറിലെ എൽഫോർഡിൽ കടലാസ് നിർമ്മാണ വ്യവസായത്തിലേർപ്പെട്ടു. അവസാനകാലം വരെ ഈ വ്യവസായം തുടർന്നിരുന്നു.[4]
ഗ്രന്ഥങ്ങൾ
തിരുത്തുക- Mount Henneth (1781)
- Barham Downs (1784)
- The Fair Syrian (1787)
- James Wallace (1788)
- Man as he is (1792)
- Hermsprong (1796)
അവലംബം
തിരുത്തുക- ↑ Goss, John (2004), "A Biography of Robert Bage", Revolutionary Players, Museums, Libraries and Archives – West Midlands, retrieved 2009-11-21
- ↑ Kelly, Gary (2006), "Bage, Robert (1728?–1801), businessman and novelist", Oxford Dictionary of National Biography (Online ed.), Oxford University Press, retrieved 2009-11-21
- ↑ Scott (1870) p. 605
- ↑ Scott (1870) p. 606