റോബർട്ട്‌ ഗൊദാർദ്

(റോബർട്ട്. എച്ച്. ഗൊദാർദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോക്കെട്രി (Rocketry) എന്നാ ശാസ്ത്ര ശാഖയുടെ പിതാവാണ് റോബർട്ട്‌ ഗൊദാർദ് (Robert Goddard)[1]. ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ചത് ഇദ്ദേഹമാണ്. റോക്കറ്റുകളുടെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

റോബർട്ട്‌ ഗൊദാർദ്
Robert Hutchings Goddard (1882–1945)
ജനനം(1882-10-05)ഒക്ടോബർ 5, 1882
മരണംഓഗസ്റ്റ് 10, 1945(1945-08-10) (പ്രായം 62)
വിദ്യാഭ്യാസംWorcester Polytechnic Institute, Clark University
തൊഴിൽProfessor, rocket scientist, physicist, inventor
അറിയപ്പെടുന്നത്First liquid-fueled rocket
ജീവിതപങ്കാളി(കൾ)
(m. 1924⁠–⁠1945)

ജീവിത രേഖ

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ മസാച്ചുസെറ്റ്‍സ് സംസ്ഥാനത്തെ വൂസ്റ്റെറിൽ 1882- ഒക്ടോബർ 5-ന് റോബർട്ട്‌ ഹച്ചിൻസ് ഗൊദാർദ് (Robert Hutchins Goddard) ജനിച്ചു.പതിനാറാം വയസ്സിൽ എച്ച്.ജി.വെൽസിന്റെ 'വാർ ഓഫ് ദി വേൾഡ്സ്' വായിച്ചതു മുതലാണ് റോക്കറ്റ്‌ എന്നാ സങ്കല്പത്തിൽ ഗൊദാർദ് എത്തിയത്.വൂസ്റ്ററിലെ പോളിടെൿനിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1908-ൽ ശാസ്ത്ര ബിരുദം നേടിയ അദ്ദേഹം അടുത്ത വര്ഷം ക്ലാർക്ക് സർവകലാശാലയിൽ ഫിസിക്സ്‌ ഇൻസ്ട്രക്ടർ ആയി ജോലി നോക്കി.1909-11 കാലത്ത് അവിടെ ഗവേഷണം നടത്തി പി.എച്ച്.ഡി. നേടുകയും ചെയ്തു.ക്ലാർക്ക്‌ സർവകലാശാലയിൽ അസിസ്റ്റന്റ്‌ പ്രൊഫസർ(1915-19) , അസ്സോസിയേറ്റ് പ്രൊഫസർ (1919-20) എന്നീ സ്ഥാനങ്ങളിലും ഗൊദാർദ് പ്രവർത്തിച്ചു.ഗവേഷണകാലത്താണ് ഉയർന്ന സ്ഥലങ്ങളിലേക്ക് എത്താൻ റോക്കറ്റ്‌ ശക്തി ഉപയോഗിക്കവുന്നതിന്റെ ഗണിത ശാസ്ത്ര സാദ്ധ്യതകൾ അദ്ദേഹം പഠന വിധേയമാക്കിയത്. ആ മേഖലയിൽ പഠനം തുടരാൻ സ്മിത്ത്‌സോണിയൻ ഇന്സ്ടിട്യുഷൻ അദ്ദേഹത്തിന് ധനസഹായം നൽകി.1917-18 കാലത്ത് റോക്കറ്റിന്റെ ഒരു ആദ്യ രൂപം അദ്ദേഹം വികസിപ്പിച്ചെടുത്തു.പിൽക്കാലത്ത് ബസൂക്ക എന്നറിയപ്പെട്ട തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ആയുധമായ റോക്കറ്റ്‌ ആയിരുന്നു ഇത്.അമേരിക്കൻ പട്ടാളത്തിന് വേണ്ടിയാണു അദ്ദേഹം ഇത് വികസിപ്പിച്ചെടുത്തത്.1918- നവംബർ 10-നു ഈ നവീനയുധതിന്റെ പ്രദർശനം അദ്ദേഹം സൈനിക പ്രധിനിതികൾക്ക് മുന്നിൽ നടത്തി.ആകാശത്തേക്ക് കുതിക്കുന്ന റോക്കറ്റുകളിലേക്കുള്ള ആദ്യ ചുവടുവയ്പയിരുന്നു അത്.1944-45 കാലത്ത് അമേരിക്കൻ റോക്കറ്റ്‌ സൊസൈറ്റിയുടെ ഡയറക്ടർ ആയി അദ്ദേഹം പ്രവർത്തിച്ചു.1945 ഓഗസ്റ്റ്‌ 10നു അർബുദ ബാധയാൽ അദ്ദേഹം അന്തരിച്ചു.

  1. "blrockethistory". Archived from the original on 2020-05-29. Retrieved 2011-09-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

NASA website Archived 2019-01-01 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=റോബർട്ട്‌_ഗൊദാർദ്&oldid=3980708" എന്ന താളിൽനിന്ന് ശേഖരിച്ചത്