റോബിൻ വാറൻ
റോബിൻ വാറൻ (ജനനം. ജൂൺ 11, 1937, അഡലെയ്ഡ്, ഓസ്ട്രേലിയ) വൈദ്യശാസ്ത്രത്തിനുള്ള 2005ലെ നോബൽ സമ്മാന ജേതാവാണ്. ഉദര സംബന്ധമായ അൾസറിനു കാരണമായ 'ഹെലിക്കൊബാക്ടർ പൈലൊറി' എന്ന ബാക്ടീരിയയെ സംബന്ധിച്ച ഗവേഷണത്തിനാണ് റോബിനും സഹഗവേഷകൻ ബാരി മാർഷൽക്കും നോബൽ സമ്മാനം ലഭിച്ചത്. എരിവും അമ്ലഗുണവും കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളുടെ അമിത ഉപയോഗവും മാനസിക സമ്മർദ്ദവുമാണ് അൾസറിനു കാരണം എന്നതായിരുന്നു വർഷങ്ങളായി നിലനിന്നിരുന്ന വിശ്വാസം. എന്നാൽ ബാരിയുടെയും റൊബിന്റെയും ഗവേഷണ ഫലങ്ങൾ അൾസറിന്റെ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ഹെലിക്കൊബാക്ടർ പൈലൊറിയെ കണ്ടെത്താനുള്ള ചികിത്സാ രീതി വികസിപ്പിച്ചെടുത്തതാണ് റോബിൻ വാറന്റെ സുപ്രധാന നേട്ടം. 'യൂറിയ ബ്രീത്ത് ടെസ്റ്റ്' എന്നറിയപ്പെടുന്ന ഈ രോഗനിരീക്ഷണ സംവിധാനം അൾസറിനുള്ള ചികിത്സയെ എളുപ്പമാക്കി.
John Robin Warren റോബിൻ വാറൻ | |
---|---|
![]() റോബിൻ വാറൻ 2007 ൽ | |
ജനനം | Adelaide, Australia | 11 ജൂൺ 1937
ദേശീയത | Australian |
മേഖലകൾ | Pathologist |
സ്ഥാപനങ്ങൾ | Royal Perth Hospital |
ബിരുദം | University of Adelaide |
അറിയപ്പെടുന്നത് | Nobel Prize, discovery of Helicobacter pylori |
പ്രധാന പുരസ്കാരങ്ങൾ | വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (2005) |