റോണ്ടെയ്‍ൻ ദേശീയോദ്യാനം (നോർവീജിയൻRondane nasjonalpark) നോർവേയിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ്. ഇതു സ്ഥാപിതമായത് 1962 ഡിസംബർ 21 നാണ്.[1] 

Rondane National Park
A path in a u-valley, in summer
LocationHedmark and Oppland, Norway
Nearest cityOtta
Coordinates61°50′N 9°30′E / 61.833°N 9.500°E / 61.833; 9.500
Area963 km2 (372 sq mi)
Established21 December 1962
Governing bodyDirectorate for Nature Management

പാർക്കിൽ 2,000 മീറ്റർ (6,560 അടി) മുകളിൽ ഉയരമുള്ള 10 കൊടുമുടികൾ ഉൾപ്പെട്ടിരിക്കുന്നു. ഇവയിൽ ഏറ്റവും കൂടുതൽ ഉയരമുള്ളത് സമുദ്രനിരപ്പിൽ നിന്ന് 2,178 മീറ്റർ (7,146 അടി) ഉയരമുള്ള റോൻഡെസ്ലോട്ടറ്റ് ആണ്. വന്യമായ റെയിൻഡിയർ കൂട്ടങ്ങളുടെ പ്രധാന ആവാസവ്യവസ്ഥ ഉൾപ്പെട്ടതാണ് ഈ ദേശീയോദ്യാനം.

2003-ൽ ഈ പാർക്ക് വിപുലീകരിക്കുകയും ഇപ്പോൾ 963 ചതുരശ്രകിലോമീറ്റർ (372 ചതുരശ്ര മൈൽ) വിസ്തൃതിയിൽ ഒപ്പ്ലാൻഡ്, ഹെഡ്മാർക്ക് എന്നീ കൌണ്ടികളിലായി വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 2,178 m (7,146 ft) ഉയരത്തിലുള്ള റോണ്ഡെസ്ലോട്ടെ ആണ് ഏറ്റവും ഉയരം കൂടിയ പ്രദേശം.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക