റോഡറിക് "റോഡ്" ജോൺസൺ ഒരു ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ സ്പെഷ്യലിസ്റ്റാണ്. അദ്ദേഹം സ്പ്രിംഗ് ഫ്രെയിംവർക്ക് സൃഷ്‌ടിച്ചു, മാത്രമല്ല സ്പ്രിംഗ് സോഴ്‌സിന്റ സഹ-സ്ഥാപകൻ കൂടിയാണ്[1], അവിടെ വിഎംവെയർ 2009 ഏറ്റെടുക്കുന്നത് വരെ സിഇഒ ആയി സേവനമനുഷ്ഠിച്ചു.[2]2011-ൽ ജോൺസൺ നിയോ4ജെയുടെ(Neo4j) ഡയറക്ടർ ബോർഡ് ചെയർമാനായി. 2012-ൽ, തന്റെ കരിയറിലെ ഒരു സുപ്രധാന മുന്നേറ്റം നടത്തി, ടൈപ്‌സേഫ് ഇൻക്. ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ ചേർന്നതായി ജാവാവൺ(JavaOne) ഡെവലപ്പർ കോൺഫ്രൻസിൽ വച്ച് വെളിപ്പെടുത്തി. റിയാക്ടീവ് പ്രോഗ്രാമിംഗിലും സ്കാല പ്രോഗ്രാമിംഗ് ഭാഷയിലും ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയായ ടൈപ്‌സേഫ് ഇങ്കിന്റെ(Typesafe Inc.) വികസനത്തിനു വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലും സ്വാധീനവും എന്താണെന്നുള്ളത് ഈ തീരുമാനം എടുത്തുകാണിച്ചു.[3]2016ൽ അദ്ദേഹം അറ്റോമിസ്റ്റ് സ്ഥാപിച്ചു.

റോഡ് ജോൺസൺ
ദേശീയതAustralian
കലാലയംUniversity of Sydney
അറിയപ്പെടുന്നത്Spring Framework
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംComputer Software
സ്ഥാപനങ്ങൾVMware, SpringSource, Neo4j
പ്രബന്ധംPiano music in Paris under the July monarchy (1830-1848)

ജീവചരിത്രം

തിരുത്തുക

വിദ്യാഭ്യാസം

തിരുത്തുക

ജോൺസൺ സിഡ്‌നി സർവകലാശാലയിൽ പഠിച്ചു, 1992-ൽ ബിരുദം നേടി. 1996-ൽ അദ്ദേഹം സിഡ്‌നിയിൽ തന്നെ മ്യുസിക്കോളജിയിൽ(Musicology) പിഎച്ച്‌ഡി പൂർത്തിയാക്കി, 'ജൂലായ് രാജവാഴ്ചയ്ക്ക് കീഴിലുള്ള പിയാനോ സംഗീതം പാരീസിൽ (1830-1848)' എന്ന തലക്കെട്ടോടെയുള്ള പ്രബന്ധമാണ് പിഎച്ച്ഡിയ്ക്കായി സമർപ്പിച്ചത്.

2000-കളുടെ തുടക്കത്തിൽ, റോബ് ജോൺസൺ സ്പ്രിംഗ് സോഴ്‌സ് സ്ഥാപിച്ചു, [1]വിഎംവെയർ 2009-ൽ അത് ഏറ്റെടുക്കുന്നത് വരെ സിഇഒ ആയി സേവനമനുഷ്ഠിച്ചു.[2]

  1. 1.0 1.1 "Spring Creator Rod Johnson Leaves VMware, Makes Mark on Java". 2012. Retrieved 5 Jul 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "VMware Acquires Springsource". 2009. Retrieved 5 Jul 2012.
  3. "Typesafe Appoints Rod Johnson to Board of Directors". 2012. Archived from the original on 2012-11-01. Retrieved 1 Nov 2012.
"https://ml.wikipedia.org/w/index.php?title=റോഡ്_ജോൺസൺ_(പ്രോഗ്രാമർ)&oldid=4018626" എന്ന താളിൽനിന്ന് ശേഖരിച്ചത്