റോജർ മൂർ (കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ)

റോജർ ഡി. മൂർ (നവംബർ 16, 1939 - മാർച്ച് 21, 2019) അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറിയുടെ (ACM) ഗ്രേസ് മുറെ ഹോപ്പർ അവാർഡ് 1973-ൽ (ലാറി ബ്രീഡിനും റിച്ചാർഡ് ലാത്ത്‌വെല്ലിനുമൊപ്പം) അദ്ദേഹത്തിന് ലഭിച്ചു. "എപിഎൽ\360 രൂപകൽപനയിലും നടപ്പാക്കലിലും, ലാളിത്യം, കാര്യക്ഷമത, വിശ്വാസ്യത, ഇന്ററാക്ടീവ് സിസ്റ്റത്തിലുള്ള റെസ്പോൺസ് ടൈം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ നിർവചിക്കുന്നതിലേക്കായുള്ള അവരുടെ പ്രവർത്തനത്തിനാണ്" ഇത് നൽകിയത്.[1]

റോജർ മൂർ
ജനനം(1939-11-16)നവംബർ 16, 1939
Redlands, California, United States
മരണംമാർച്ച് 21, 2019(2019-03-21) (പ്രായം 79)
കലാലയംStanford University
(B.S. Mathematics 1963)
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംComputer science
സ്ഥാപനങ്ങൾ
വെബ്സൈറ്റ്www.rogerdmoore.ca

മൂർ I. P. ഷാർപ്പ് അസോസിയേറ്റ്സിൻ്റെ സഹസ്ഥാപകനായിരുന്നു കൂടാതെ വർഷങ്ങളോളം കമ്പനിയിൽ ഉന്നത പദവി വഹിച്ചിരുന്നു. ഇതിന് മുമ്പ്, അദ്ദേഹം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ സുബാൽഗോൾ(SUBALGOL) കംപൈലറിന് സംഭാവന നൽകി, ഫെറാൻ്റി-പാക്കാർഡ് 6000, ഐസിടി(ICT) 1900 എന്നിവയ്ക്കായി അൽഗോൾ 60 കമ്പൈലർ എഴുതി. പ്രോഗ്രാമിംഗ് ഭാഷയായ എപിഎല്ലിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനത്തോടൊപ്പം, ഒരു സ്വകാര്യ പാക്കറ്റ് സ്വിച്ചിംഗ് ഡാറ്റ നെറ്റ്‌വർക്കായ ഐപിസാനെറ്റ്(IPSANET) വികസിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ

തിരുത്തുക

കാലിഫോർണിയയിലെ റെഡ്‌ലാൻഡിലാണ് റോജർ ഡി മൂർ ജനിച്ചത്. ബിരുദം നേടുന്നതിന് മുമ്പ്, അദ്ദേഹം സ്റ്റാൻഫോർഡിലെ ബറോസ് 220 കമ്പ്യൂട്ടറിൻ്റെ ഓപ്പറേറ്ററായി ജോലി ചെയ്തു. ഈ സമയത്ത് അദ്ദേഹം ലാറി ബ്രീഡിൻ്റെ കാർഡ് സ്റ്റണ്ട് സിസ്റ്റത്തിന് ചില പിന്തുണ നൽകി.[2]ബറോസ് 220 ബാൽഗോൾ കമ്പൈലർ പഠിക്കുന്നതിലേക്കായി മൂർ സമയം ചിലവഴിച്ചു, ഇത് ഒരു പഴയ കമ്പ്യൂട്ടറിനായി ഒരു പ്രത്യേക ഭാഷ വിവർത്തനം ചെയ്യുന്ന ഒരു പ്രോഗ്രാമാണ്. കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോർജ്ജ് ഫോർസൈത്ത് ബട്ടർഫ്ലൈ(BUTTERFLY) എന്ന പുതിയ പ്രോഗ്രാം സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിച്ചു. അതേക്കുറിച്ച് താഴെ പറയുന്നു:

ഓരോ ഗ്രേഡർ പ്രോഗ്രാമും പ്രോഗ്രാമിംഗ് ഭാഷയായ ബാൽഗോളിലാണ് എഴുതിയത്. മൂർ സൃഷ്ടിച്ച ബട്ടർഫ്ലൈ എന്ന പ്രത്യേക പ്രോഗ്രാം ഉപയോഗിച്ച് ഈ പ്രോഗ്രാമുകൾ കംപൈൽ ചെയ്തു. ബാൽഗോൾ കംപൈലറിൻ്റെ ബിൽറ്റ്-ഇൻ ഫംഗ്‌ഷനുകൾ പോലെ (SIN, WRITE, READ, മുതലായവ) പോലെ ഏത് ബാൽഗോൾ പ്രോഗ്രാമിലും പ്രവർത്തിക്കാൻ കഴിയുന്ന ഒരു മെഷീൻ-ലാംഗ്വേജ് പ്രോഗ്രാമായിരുന്നു ഇതിന്റെ പ്രവർത്തനഫലമായി ലഭിച്ചത്.[3]

  1. "Grace Murray Hopper Award citation". Association for Computing Machinery. Archived from the original on 2013-04-02. Retrieved 2024-06-15.
  2. Tesler, Larry (2009). "Computer animation in 1961: Stanford Card Stunt Program". YouTube. Archived from the original on December 21, 2021.
  3. Forsythe, George; Wirth, Niklaus (1972). "Automatic Grader Programs". Communications of the ACM. 8 (5): 275–278. doi:10.1145/364914.364937. S2CID 18936347.