റോക്ഫെല്ലർ ഫൗണ്ടേഷൻ ന്യൂയോർക്ക് നഗരത്തിലെ 420 ഫിഫ്ത് പാതയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ധർമ്മസ്ഥാപനമാണ്.[4] റോക്ഫെല്ലർ കുടുംബത്തിലെ ആറാം തലമുറക്കാർ സ്ഥാപിച്ചതാണ് ഇത്. സ്റ്റാൻഡേർഡ് ഓയിൽ കമ്പനിയുടമ ജോൺ ഡി. റോക്ഫെല്ലർ ("സീനിയർ"), അദ്ദേഹത്തിന്റെ പുത്രൻ ജോൺ ഡി. റോക്ഫെല്ലർ ("ജൂനിയർ"), എന്നിവരോടൊപ്പം റോക്ഫെല്ലർ സീനിയറിന്റെ എണ്ണ, ഗ്യാസ് വാണിജ്യത്തിലെ മനുഷ്യസ്നേഹപരമായ പ്രവൃത്തികളിലെ പ്രധാന ഉപദേശകനായിരുന്ന ഫ്രെഡറിക് ടെയ്ലർ ഗേറ്റ്സ് എന്നിവർചേർന്ന് 1913 മേയ് 14 ന് അതിന്റെ ചാർട്ടർ നിയമാനുസൃതമായി ന്യൂയോർക്ക് സംസ്ഥാന നിയമസഭയിൽ അംഗീകരിക്കപ്പെട്ടതിനുശേഷം ന്യൂയോർക്കിലാണ് ഇതു സ്ഥാപിച്ചത.[5] അതിന്റെ പ്രഖ്യാപിത ദൗത്യം ലോകമെമ്പാടുമുള്ള മനുഷ്യത്വത്തിന്റെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്. 2015 ലെ കണക്കുകൾപ്രകാരം ഫൗണ്ടേഷൻ നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ 39 ആമത്തെ ഏറ്റവും വലിയ ഫൌണ്ടേഷൻ എന്ന സ്ഥാനത്തായിരുന്നു.[6] 2016 ഒടുവിൽ ഈ സ്ഥാപനത്തിന്റെ മൊത്തം ആസ്തി 4.1 ബില്ല്യൺ (2015 മുതൽ മാറ്റമില്ലാതെ) യുഎസ് ഡോളറും വാർഷിക ഗ്രാന്റുകൾ 173 മില്യൺ ഡോളറുമായിരുന്നു.[7]

റോക്ഫെല്ലർ ഫൗണ്ടേഷൻ
സ്ഥാപിതംമേയ് 14, 1913; 110 വർഷങ്ങൾക്ക് മുമ്പ് (1913-05-14)
സ്ഥാപകർJohn D. Rockefeller
John D. Rockefeller Jr.
Frederick Taylor Gates
തരംNon-operating private foundation
(IRS exemption status): 501(c)(3)[1]
Location
MethodEndowment
പ്രധാന വ്യക്തികൾ
Rajiv Shah
(President)
Endowment$4.1 billion (2016)[2]
പ്രേഷിതരംഗം"promoting the well-being of humanity throughout the world."[3]
വെബ്സൈറ്റ്www.rockefellerfoundation.org

അവലംബം തിരുത്തുക

  1. FoundationCenter.org, The Rockefeller Foundation, accessed 2010-12-23
  2. Rockefeller Foundation. [ Financial Statements December 31, 2016]. Retrieved 2018-01-12.
  3. Rockefeller Foundation. Our Work. Retrieved 2015-08-30.
  4. "Company Overview of The Rockefeller Foundation". Businessweek. Retrieved 17 April 2013.
  5. "Research Library – The Rockefeller Foundation" (PDF). Archived from the original (PDF) on 2012-10-30. Retrieved 2019-05-03.
  6. "Foundation Stats". The Foundation Center. October 2014. Retrieved 2017-08-14.
  7. "Financial Statement 2016" (PDF). The Rockefeller Foundation. June 21, 2017. Archived from the original (PDF) on 2018-01-12. Retrieved 2018-01-12.
"https://ml.wikipedia.org/w/index.php?title=റോക്ഫെല്ലർ_ഫൗണ്ടേഷൻ&oldid=3971521" എന്ന താളിൽനിന്ന് ശേഖരിച്ചത്