റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ്
തോളിൽ വെച്ച് വിക്ഷേപിക്കാൻ പറ്റുന്ന ടാങ്ക് വേധ എക്സ്പ്ലോസീവ് വാർഹെഡ് ഉള്ള ചെറിയ ഇനം റോക്കറ്റുകളാണ് റോക്കറ്റ് പ്രോപ്പല്ലെഡ് ഗ്രനേഡ് അല്ലെങ്കിൽ ആർ.പി.ജി (RPG) എന്നറിയപ്പെടുന്നത്. മുന്നിലായി ഹൈ എക്സ്പ്ലോസീവ് ആന്റി ടാങ്ക് (HEAT) എന്ന സ്ഫോടക വസ്തുക്കൾ നിറച്ച വാർഹെഡ്, പിറകിലായി റോക്കറ്റ് പ്രോപ്പെല്ലിംഗ് സിസ്റ്റം എന്നീ രീതിയിലാണ് ഇവയുടെ ഘടന. ഇവ വിക്ഷേപിക്കാൻ ഇവക്കായി നിർമ്മിക്കപ്പെട്ട ലോഞ്ചറുകളും ആവശ്യമാണ്. ലോഞ്ചറുകളിൽ വിക്ഷേപണ ശേഷം വീണ്ടും ആർ.പി.ജി റീലോഡ് ചെയ്ത് ഉപയോഗിക്കാം. ചില ആർ.പി.ജികൾ ഒറ്റതവണ ഉപയോഗിക്കാൻ മാത്രം രൂപകൽപ്പന ചെയ്യപ്പെടുന്നതാണ്. ഒരുതവണത്തെ ഉപയോഗത്തോടെ ഉപയോഗ ശൂന്യമാവുന്ന ലോഞ്ചറുകൾ ഉപേക്ഷിക്കേണ്ടി വരും. ഇത്തരം ആർ.പി.ജികൾക്ക് പ്രശസ്തി കുറവാണ്. ലൈറ്റ് ഇന്ഫെന്ററി ആയുധങ്ങളിൾ ഒരു പ്രധാനപ്പെട്ട ആയുധമാണ് ആർ.പി.ജി. സാധാരണയായി ടാങ്കുകളും കവചിത വാഹനങ്ങളും ലക്‌ഷ്യമിട്ടാണ് ഇത്തരം ആയുധങ്ങളെങ്കിലും മനുഷ്യരെ ലക്‌ഷ്യം വെച്ചുള്ള ആർ.പി.ജികളും നിലവിലുണ്ട്.
ലോകത്തെങ്ങുമുള്ള പോർനിലങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ആയുധമാണ് ആർ.പി.ജി. ലോകത്തെ വിവിധ രാജ്യങ്ങൾ രൂപകൽപ്പന ചെയ്ത മോഡലുകൾ നിലവിലുണ്ടെങ്കിൽ സോവിയറ്റ് യൂണിയൻ രൂപകൽപ്പന ചെയ്ത ആർ.പി.ജിയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇവയിൽ തന്നെ ആർ.പി.ജി 7 (RPG 7) എന്നറിയപ്പെടുന്ന മോഡലാണു ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
ചരിത്രം
തിരുത്തുകനാസി ജെർമനിയിലാണ് ഇന്ന് ഉപയോഗിക്കുന്ന ആർ.പി.ജികളുടെ ആദ്യ രൂപം പിറവിയെടുക്കുന്നത്.