റൊവേന ഹ്യൂം
റൊവേന ഗ്രേസ് ഡഗ്ലസ് ഹ്യൂം (ജീവിതകാലം: ജനുവരി 14, 1877 - ഒക്ടോബർ 2, 1966) ഒരു കനേഡിയൻ പ്രസവചികിത്സകയും ടോറോണ്ടോയിലെ വിമൻസ് കോളേജ് ആശുപത്രിയുടെ സ്ഥാപകരിലൊരാളുമായിരുന്നു.[1] 1911 മുതൽ 1926 വരെയുള്ള കാലഘട്ടത്തിൽ ആശുപത്രിയിലെ ആദ്യത്തെ ഒബ്‌സ്റ്റെട്രിക്‌സ് മേധാവിയും അവർ ആയിരുന്നു.[2]
റൊവേന ഗ്രേസ് ഡഗ്ലസ് ഹ്യൂം | |
---|---|
ജനനം | ജനുവരി 14, 1877 ഗാൽട്ട്, ഒന്റാറിയോ, കാനഡ |
മരണം | ഒക്ടോബർ 2, 1966 | (പ്രായം 89)
ദേശീയത | കനേഡിയൻ |
വിദ്യാഭ്യാസം | Ontario Women's Medical College (OWMC) and Trinity College (1899) |
തൊഴിൽ | പ്രസവചികിത്സക, വൈദ്യൻ |
സജീവ കാലം | 1899–1966 |
തൊഴിലുടമ | Ontario Medical College for Women (OMCW), Women's College Hospital (WCH), Queen Charlotte Hospital |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1877-ൽ ഒണ്ടാറിയോയിലെ ഗാൽട്ടിലാണ് ഹ്യൂം ജനിച്ചത്.[3] അവൾക്ക് 20-ാം വയസ്സിൽ വനിതകൾക്കായുള്ള ഒണ്ടാറിയോ മെഡിക്കൽ കോളേജിൽ ചേരുകയും 1899-ൽ ട്രിനിറ്റി കോളേജിൽ നിന്ന് എം.ഡി നേടിയതോടെ പഠനം അവസാനിപ്പിക്കുകയും ചെയ്തു.[4][5] എം.ഡി നേടിയ ശേഷം, വിമൻസ് ഹോസ്പിറ്റലിൽ ബിരുദാനന്തര പഠനത്തിനായി ഷിക്കാഗോയിലേക്കും തുടർന്ന് തുടർ ബിരുദാനന്തര പഠനത്തിനായി ഇംഗ്ലണ്ടിലെ ക്യൂൻ ഷാർലറ്റ് ഹോസ്പിറ്റലിലേക്കും പോയി.[6][7] ഒടുവിൽ, അവൾ അവളുടെ മാതൃ വിദ്യാലയമായ ഒണ്ടാരിയോ മെഡിക്കൽ കോളേജ് ഫോർ വുമൺ സ്റ്റാഫായി ചേർന്നു.[8]
കരിയർ
തിരുത്തുക1903-ൽ ഒണ്ടാറിയോ മെഡിക്കൽ കോളേജ് ഫോർ വിമൻ സ്റ്റാഫിൽ പതോളജിയിലും ബാക്ടീരിയോളജിയിലും ലബോറട്ടറി അസിസ്റ്റന്റും അനാട്ടമിയിൽ അസിസ്റ്റന്റുമായി ചേർന്നു.[9] കോളേജിലെ വനിതാ ഡിസ്പെൻസറിയിലും അവർ ജോലി ചെയ്തു.[10] 1911-ൽ ഹ്യൂം വിമൻസ് കോളേജ് ഹോസ്പിറ്റലിന്റെ സ്ഥാപക സമിതിയുടെ ഭാഗമായിരുന്നു.l[11][12] താമസിയാതെ, ആശുപത്രിയിലെ ആദ്യത്തെ ഒബ്‌സ്റ്റെട്രിക്‌സ് മേധാവിയായി അവർ നിയമിതയായ അവർ, 1926 വരെ അവർ ആ സ്ഥാനത്ത് തുടർന്നു.[13] പിന്നീട് ഹ്യൂം സ്വന്തം സ്വകാര്യ പ്രാക്ടീസ് ആരംഭിക്കുകയും 1966-ൽ മരിക്കുന്നതുവരെ അത് തുടരുകയും ചെയ്തു.[14]
മരണം
തിരുത്തുക1966 ഒക്‌ടോബർ 2-ന് ഹ്യൂം കൊല്ലപ്പെട്ടു.[15] ആ സമയത്ത് അവർ വിരമിച്ചിരുന്നെങ്കിലും കാനഡയിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഡോക്ടറായിരുന്നു.
അവലംബം
തിരുത്തുക- ↑ "Dr. Rowena G. D. Hume (Obituary)". Canadian Medical Association Journal. 95: 885. October 22, 1966.
- ↑ "Notes: Dr. Rowena Grace Hume (1877–1966)". Archives of Women's College Hospital.
- ↑ Women and Medicine in Toronto Since 1883. A Who's Who. 1987. p. 44.
- ↑ "Dr. Rowena G. D. Hume (Obituary)". Canadian Medical Association Journal. 95: 885. October 22, 1966.
- ↑ Women and Medicine in Toronto Since 1883. A Who's Who. 1987. p. 44.
- ↑ "Dr. Rowena G. D. Hume (Obituary)". Canadian Medical Association Journal. 95: 885. October 22, 1966.
- ↑ Hacker, Carlotta (1974). The Indomitable Lady Doctors. p. 54.
- ↑ Hacker, Carlotta (1974). The Indomitable Lady Doctors. p. 54.
- ↑ "Notes: Dr. Rowena Grace Hume (1877–1966)". Archives of Women's College Hospital.
- ↑ "Notes: Dr. Rowena Grace Hume (1877–1966)". Archives of Women's College Hospital.
- ↑ "Dr. Rowena G. D. Hume (Obituary)". Canadian Medical Association Journal. 95: 885. October 22, 1966.
- ↑ "Notes: Dr. Rowena Grace Hume (1877–1966)". Archives of Women's College Hospital.
- ↑ "Notes: Dr. Rowena Grace Hume (1877–1966)". Archives of Women's College Hospital.
- ↑ Hacker, Carlotta (1974). The Indomitable Lady Doctors. p. 54.
- ↑ "Pamphlet: "Cabbagetown People: a Commemorative Plaque Program est. 2002"". Archives of Women's College Hospital.