റോമൻ കോളിഫ്ലവർ, ബ്രോക്കോലോ, റൊമാനെസ്കോ, റൊമാനെസ്ക്യൂ കോളിഫ്ലവർ, എന്നീ പേരുകളിലറിയപ്പെടുന്ന റൊമാനെസ്കോ ബ്രോക്കോളി ബ്രാസിക്ക ഒലിറേസി എന്ന സ്പീഷീസിന്റെ ഭക്ഷ്യയോഗ്യമായ പച്ച നിറമുള്ള പൂവിന്റെ മുകുളമാണ്. ഇറ്റലിയിൽ ആണ് ഇത് ആദ്യം കണ്ടെത്തിയത്. ഈ മുകുളം മഞ്ഞയും പച്ചനിറത്തിനും ഇടയിലുള്ള ചാർട്രിയൂസ് നിറത്തിൽപ്പെടുന്നതാണ്. റൊമാനെസ്കോ 16-ാം നൂറ്റാണ്ടു മുതൽ ഇറ്റലിയിൽ വളരുന്നുണ്ട്. പോഷകമൂല്യത്തിൽ, റൊമാനെസ്കോയിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബർ, കരോട്ടിനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. റൊമാനെസ്കോ ബ്രോക്കോളി പൂമൊട്ടിന്റെ വലയങ്ങളുടെ എണ്ണം ഫിബൊനാച്ചി നമ്പറാണ്.[1]

Romanesco
Romanesco, showing its self-similar form
Romanesco, showing its self-similar form
Species
Brassica oleracea
Cultivar group
Botrytis cultivar group

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Ron Knott (30 October 2010). "Fibonacci Numbers and Nature". Ron Knott's Web Pages on Mathematics. Archived from the original on 10 January 2015.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
Wiktionary
Romanesco എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=റൊമാനെസ്കോ_ബ്രോക്കോളി&oldid=3895881" എന്ന താളിൽനിന്ന് ശേഖരിച്ചത്