വെയിൽസ് എഴുത്തുകാരനായ റൊണാൾഡ് ഒലിവർ ഫെൽറ്റോൺ എന്ന വെയിൽസ് ഗ്രന്ഥകർത്താവിൻറെ തൂലികാനാമമായിരുന്നു റൊണാൾഡ് വെൽച്ച് (14 ഡിസംബർ 1909 – 5 ഫെബ്രുവരി 1982). കുട്ടികളുടെ ചരിത്ര ഫിക്ഷൻ നോവലുകളിലൂടെയാണ് റൊണാൾഡ് വെൽച്ച് ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹത്തിൻറെ Knight Crusader എന്ന നോവലിന് ഏറ്റവും മികച്ച കുട്ടികളുടെ നോവലിനുള്ള 1956-ലെ ലൈബ്രറി അസോസിയേഷൻറെ കാർണെജീ മെഡൽ ലഭിച്ചിരുന്നു.

ജീവിതരേഖ തിരുത്തുക

വെയിൽസിലെ വെസ്റ്റ് ഗ്ലാമൊർഗാനിലുള്ള അബെറവോണിലാണ് റൊണാൾഡ് വെൽച്ച് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് അദ്ദേഹം ബെഡ്ഫോർഡ് മോഡേൺ സ്കൂളിൽ അദ്ധ്യാപകവൃത്തി ചെയ്യുകയായിരുന്നു. യുദ്ധകാലത്ത് ഓഫീസേർസ് ട്രെയിനിംഗ് കോർപ്സ് വിഭാഗത്തിലെ ലഫ്റ്റനൻറ് പദവിയിൽ അദ്ദേഹം നിയമിതനായിരുന്നു. 1940 ൽ വെൽഷ് സൈന്യവ്യൂഹത്തിലെ വിശേഷാധികാരമുള്ള ലഫ്റ്റനൻറായിരുന്നു. അദ്ദേഹം മേജർ റാങ്കിലേയ്ക്കുയരുകയും യുദ്ധത്തിനു ശേഷമുള്ള കാലം പ്രാദേശിക സൈനികവ്യൂഹത്തിൽ തുടരുകയും ചെയ്തു. ഡെവോണിലെ ഒക്കെഹാംപ്റ്റൺ ഗ്രാമർ സ്കൂളിൻറെ പ്രധാനാദ്ധ്യാപകനായും സേവനമനുഷ്ടിച്ചിരുന്നു.

രചനകൾ തിരുത്തുക

·        The Black Car Mystery (1950)

·        The Clock Stood Still (1951)

·        The Gauntlet (1951)

·        Knight Crusader  (1954) —winner of the Carnegie Medal[2]

·        Sker House (1955) (writing as Ronald Felton) (perhaps based on Sker House)

·        Ferdinand Magellan (1955)

·        Captain of Dragoons  (1956)

·        The Long Bow (1957)

·        Mohawk Valley  (1958)

·        Captain of Foot  (1959)

·        Escape from France  (1960)

·        For the King  (1961)[c]

·        Nicholas Carey  (1963)

·        Bowman of Crécy  (1966)

·        The Hawk  (1967)

·        Sun of York (1970)

·        The Galleon  (1971)

·        Tank Commander  (1972)

·        Zulu Warrior (1974)

·        Ensign Carey  (1976)

† indicates a book in the Carey family series

ചെറുകഥകൾ തിരുത്തുക

·        "The Kings Hunt" (1963), Swift Annual 1963[c]

·        "The Joust" (1968), Miscellany Five, edited by Edward Blishen[a]

·        "The King's Hunt" (1970), Thrilling Stories of the Past for Boys, edited by Eric Duthie[c]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=റൊണാൾഡ്_വെൽച്ച്&oldid=3699656" എന്ന താളിൽനിന്ന് ശേഖരിച്ചത്