റേ-ബാൻ
1937-ൽ ബോഷ് ആൻഡ് ലോംബ് സ്ഥാപിച്ച[1] സൺഗ്ലാസ് നിർമ്മാണ കമ്പനിയാണ് റേ-ബാൻ. അമേരിക്കൻ വ്യോമസേനയിലെ പൈലറ്റുമാർക്കു സൺഗ്ലാസ് നിർമ്മിക്കുന്നതിനു വേണ്ടിയായിട്ടാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടിരുന്നത്. [2]. 1999-ൽ 1.2 ബില്ല്യൻ ഡോളറിന് റേ-ബാൻ ഇറ്റാലിയൻ കമ്പനിയായ ലക്സോട്ടിക്കാ എസ്. പി ഏയ്ക്കു വിറ്റു [3].
ലക്സോട്ടിക്കാ ഗ്രൂപ് എസ്.പി.ഏയുടെ സംരംഭം | |
സ്ഥാപിതം | 1937 |
സ്ഥാപകൻ | ബോഷ് & ലോംബ് |
ആസ്ഥാനം | അഗോർഡോ, വെനെറ്റോ , |
ഉത്പന്നങ്ങൾ | ഉത്തമ നിലവാരമുള്ള കണ്ണടകൾ, സൺഗ്ലാസുകൾ |
വെബ്സൈറ്റ് | www.ray-ban.com |
ചരിത്രം
തിരുത്തുക1920-ൽ ലെഫ്റ്റനന്റ് ജോൺ മക്റീഡി നടത്തിയ ബലൂൺ സാഹസികയാത്രയാണ് റേ-ബാൻ കണ്ണടകൾക്ക് തുടക്കമിടാനുണ്ടായ പ്രചോദനം. ആകാശത്തുള്ളപ്പോൾ സൂര്യരശ്മികൾ കണ്ണിനു മാറ്റാനാവാത്ത പ്രശ്നങ്ങളുണ്ടാക്കിയതായി പറഞ്ഞ ജോൺ, ബോഷ് ആൻഡ് ലോംബിനോട് സൂര്യരശ്മികളിൽ നിന്നും സംരക്ഷിക്കാനുള്ള തരം കണ്ണടകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. 1937-ൽ ആന്റി ഗ്ലെയർ എന്ന അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്ന കണ്ണടയ്ക്ക് പേറ്റന്റ് എടുത്തു [4]. ഭാരം കുറഞ്ഞ (150 ഗ്രാം) സ്വർണ്ണം പൂശിയ ചട്ടത്തിൽ പച്ചനിറമുള്ള മിനറൽ ഗ്ലാസോടുകൂടിയ ആന്റി ഗ്ലെയർ അമേരിക്കയുടെ പൈലറ്റുമാർ വ്യാപകമായി സ്വീകരിച്ചു.
അവലംബം
തിരുത്തുക- ↑ "റേ-ബാൻ കമ്പനി വെബ്‌സൈറ്റ്". Archived from the original on 2008-05-17. Retrieved 2008-08-10.
- ↑ റേ-ബാൻ ചരിത്രം
- ↑ ഫാഷൻ ഡിക്ഷ്ണറി
- ↑ ഫാഷൻ ഡിക്ഷ്ണറി