റേന്തപത്ര കീടം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഇലകളിൽ കാണാവുന്ന കറുത്ത ചെറിയ പുള്ളികൾ പോലെ തോന്നിക്കുന്ന ഒരു കൂട്ടം പ്രാണികളാണ് റേന്തപത്ര കീടങ്ങൾ (ലേസ് വിംസ് ബഗ്).സാധാരണ ഇവ കൃഷ്ണതുളസിയെ ആണ് ബാധിച്ച് കാണുന്നത്. ഇവ ബാധിച്ച ചെടികളുടെ ഇലകൾ ചുരുണ്ടും ഉണങ്ങിയുമികിക്കുന്നത് കാണാം. ഭംഗിയുള്ള തിളങ്ങുന്ന കറുപ്പുനിറമുള്ള ഇവയുടെ ചിറകുളുടെ അറ്റത്ത് റേന്ത വരച്ചത് പോലെ കാണുന്നത് കൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. പതുക്കെ പതുക്കെ നീങ്ങുന്ന ഇവയുടെ ഒരു കൂട്ടത്തിൽ ആറ് മുതൽ എട്ട് വരെ പ്രാണികൾ കാണപ്പെടുന്നു. കറുത്ത് നീളത്തിലുള്ള ആറേഴ് മുട്ടകൾ ഇലകളുടെ വശങ്ങളിലും ഞെരമ്പുകളിലും കുത്തിനിർത്തുന്നു. നഗ്നനേത്രങ്ങൾക്കൊണ്ട് നോക്കുമ്പോൾ കറുത്ത് ചെറിയ പുള്ളികൾ പോലെ തോന്നിക്കുന്ന ഇവ വിരിയാൻ മൂന്ന് നാല് ദിവസം വരെ എടുക്കുന്നു. അഞ്ച് വ്യത്യസ്ത ദശകളിലൂടെ കടന്നാണ് ഇവ മുതിർന്ന കീടങ്ങളാകുന്നത്. ചിറകുകൾ മുളയ്ക്കുന്നതിന് മുമ്പുള്ള ദശകളിൽ പ്രാണികളുടെ ദേഹത്ത് നേർത്ത മുള്ളുകൾ കാണപ്പെടാറുണ്ട്.
ഇലകളുടെ മുകൾവശത്ത് കൂട്ടംകൂടിയിരുന്ന് നീരൂറ്റികുടിയ്ക്കുന്ന ഇവയുടെ ആക്രമണത്തിന്റെ ഫലമായി ഇലകൾ ചുരുണ്ട് ഉണങ്ങിപോകുന്നു. തണ്ടുകളിലും പൂങ്കുലകളിലും ഇവയുടെ ആക്രമണം കാണാറുണ്ട്. ആക്രമണഫലമായി ചെടികൾ മുഴുവനായി ഉണങ്ങിപോകുന്നു. പ്രാണികളുടെ വിസർജ്ജ്യം കറുത്ത എണ്ണമയമുള്ള പൊട്ടുകളായി ഇലകളിൽ പറ്റിയിരിക്കുന്നതിനാൽ ചെടിയുടെ മനോഹാരിതയെ ബാധിയ്ക്കുന്നു.
രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ കീടത്തിന്റെ ആക്രമണം തുടങ്ങുമ്പോൾ തന്നെ തളിച്ചാൽ ഇത് നിയയന്ത്രണവിധേയമാക്കാവുന്നതാണ്.
അവലംബം
തിരുത്തുക- കൃഷ്ണതുളസിയിലെ കറുത്തകീടം (കേരളകർഷകൻ, സെപ്റ്റംബർ 2011)