റേച്ചൽ ആബട്ട് (ഷൈല റോഡ്ജേഴ്സ്ന്റെ തൂലികാ നാമം ജനന്മ് : 1952)[1] മനശ്ശാസ്ത്രപരമായ കുറ്റാന്വേഷണകഥകൾ എഴുതുന്ന ബ്രിട്ടിഷ് എഴുത്തുകാരിയാകുന്നു. അവരുടെ പുസ്തകങ്ങൾ അവർ സ്വയം പ്രസിദ്ധീകരിക്കുന്നു. ആദ്യ മൂന്നു പുസ്തകങ്ങളും കൂടി പത്തു ലക്ഷം കോപ്പികൾ ചെലവായി. ആമസോണിന്റെ കിൻഡിൽ സ്റ്റോറിൽ ബെസ്റ്റ് സെല്ലറായി നിലനിൽക്കുന്നു. [2]യു. കെയിൽ വിറ്റഴിക്കപ്പെടുന്ന ഇത്തരം പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളിൽ പതിനാലാം സ്ഥാനം അവർക്കുണ്ട്.

Rachel Abbott
ജനനംSheila Rodgers
1952 (വയസ്സ് 71–72)
Manchester, England
തൂലികാ നാമംRachel Abbott
തൊഴിൽWriter
ദേശീയതBritish
Period2011–present
GenreFiction, crime, thriller
ശ്രദ്ധേയമായ രചന(കൾ)Only the Innocent
Sleep Tight
വെബ്സൈറ്റ്
www.rachel-abbott.com

മുൻകാലജീവിതം തിരുത്തുക

ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലാൺ ജനിച്ചുവളർന്നത്. ആദ്യ വിവരസാങ്കേതികവിദ്യാരംഗത്ത് സിസ്റ്റം അനലൈസഋ എന്ന ജോലി ചെയ്തു തുടങ്ങി. പിന്നീട് വിദ്യാഭ്യാസ ആവശ്യത്തിനുള്ള സോഫ്റ്റ്‌വെയറുകളും വെബ്സൈറ്റുകളും നിർമ്മിക്കുന്ന ഇന്റെറാക്റ്റീവ് മീഡിയാ കമ്പനി തുടങ്ങി. 200ൽ ഈ കമ്പനി വൻതുകയ്ക്കു വിറ്റഴിച്ചു. ഈ സമയം ഇംഗ്ലണ്ടിലെ ലങ്കാഷയറിലായിരുന്ന അവരും ഭർത്താവും ഇറ്റലിയിൽ പോയി അവിടത്തെ പതിനചാം നൂറ്റാണ്ടിലെ ഒരു മൊണാസ്ട്രി പുതുക്കിപ്പണിതു.

പ്രവർത്തനം തിരുത്തുക

2009ൽ അവർ ഒരു പ്രത്യെക സാഹചര്യത്തിൽ കൊലപാതകമല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത ഒരു ശരാശരി സ്ത്രീയുടെ കഥയെഴുതാൻ തുടങ്ങി ഇതിന്റെ ആദ്യ രുപരെഖ തയ്യാറാക്കാൻ തന്നെ 18 മാസം വേണ്ടിവന്നു. അപ്പോഴേയ്ക്കും 59 വയസ്സായ അവർ സാഹിത്യ ഏജന്റുമാർ തിരസ്കരിച്ചതിനാൽ തന്റെ Only the Innocent, എന്ന ആ നോവൽ ആമസോണിൽ 2011 നവംബറിൽ റേച്ചൽ ആബട്ട് എന്ന തൂലികാനാമത്തിൽ സ്വയം പ്രസിദ്ധീകരിച്ചു. ആദ്യ ഈ പുസ്തകത്തിനു വിൽപ്പന കുറവായിരുന്നു. എന്നാൽ പതുക്കെപതുക്കെ വിൽപ്പന കൂടിക്കൂടിവന്നു. അവശ്യമായ വിൽപ്പനാതന്ത്രങ്ങളും അവർ പ്രയോഗിച്ചു.

2013ൽ The Back Road എന്ന നോവൽ പ്രസിദ്ധീകരിച്ചു. 2014ൽ മറ്റൊരു നോവലായ Sleep Tight പ്രസിദ്ധീകരിച്ചു. 2015 ഫെബ്രുവരി 24നാൺ നാലാമത്തെ നോവലായ Stranger Child പ്രസിദ്ധീകരിച്ചത്. പിന്നീട്, ഈ വർഷം തന്നെ നോവല്ലയായ, Nowhere Child പ്രസിദ്ധീകരിച്ചു. ഈ അഞ്ചു പുസ്തകങ്ങളിലും കുറ്റകൃത്യവും ബന്ധങ്ങളും ആണ് ചർച്ച ചെയ്തത്. എല്ലാ പുസ്തകത്തിലും ചീഫ് ഇൻസ്പെക്റ്റർ ആയ റടോം ഡഗ്ലസ് തന്നെയാണ് കേസന്യേഷിക്കുന്ന ഡിറ്റക്റ്റീവ്. "തെറ്റായ സ്ത്രീകളോട് ആകർഷനമുള്ള നല്ല ആത്മാർത്ഥതയുള്ള ചെറുപ്പക്കാരനാണ് ഡഗ്ലസ്" എന്നാണ് തന്റെ കഥാപാത്രത്തെപ്പറ്റി നോവലിസ്റ്റ് പറയുന്നത്. [3] It took Abbott 18 months to write the first draft.[4][5]

അവരുടെ നോവലുകൾ ഏഴു ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Fred Redwood, “Ruined monastery was just what we’d been praying for! And after £1m rescue mission, it’s a stunning home with its own golf course,” The Daily Mail, March 21, 2015.
  2. Dalya Alberge, “Crime writer hits killer 1m sales – with no publisher,” Archived 2016-04-13 at the Wayback Machine. The Sunday Times, February 8, 2015.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; smistry എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Khaleda Rahman, “Self-publishing author says she ‘astounded’ after her crime thriller which was rejected by literary agents sells one million copies,” The Daily Mail, February 7, 2015.
"https://ml.wikipedia.org/w/index.php?title=റേച്ചൽ_ആബട്ട്&oldid=3789875" എന്ന താളിൽനിന്ന് ശേഖരിച്ചത്