ഒരു ഇസ്രായേലി ഗൈനക്കോളജിസ്റ്റും അഭിഭാഷകയും രാഷ്ട്രീയ പ്രവർത്തകയുമാണ് ഡോ. റേച്ചൽ അഡാറ്റോ-ലെവി (ഹീബ്രു: רחל אדטו-לוי, ജനനം 21 ജൂൺ 1947). 2009 നും 2013 നും ഇടയിൽ കഡിമയ്ക്കും ഹത്നുവയ്ക്കും വേണ്ടി നെസെറ്റ് അംഗമായി സേവനമനുഷ്ഠിച്ചു.[1]

റേച്ചൽ അഡാറ്റോ
Faction represented in the Knesset
2009–2012Kadima
2012–2013Hatnuah
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-06-21) 21 ജൂൺ 1947  (77 വയസ്സ്)
Haifa, Mandatory Palestine

ജീവചരിത്രം

തിരുത്തുക

1947 ൽ ഹൈഫയിൽ ജനിച്ച അഡാറ്റോ ഹീബ്രു റിയലി സ്കൂളിൽ ചേർന്നു. ജറുസലേമിലെ ഹീബ്രു സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദവും എംബിഎയും നിയമ ബിരുദവും നേടി. മൗണ്ട് സ്‌കോപ്പസിലെ ഹഡാസ്സ മെഡിക്കൽ സെന്ററിലെ വനിതാ വിഭാഗത്തിൽ സീനിയർ ഡോക്ടറായി സേവനമനുഷ്ഠിച്ച അവർ 1993-ൽ ഐൻ കെരെമിലെ ഹഡാസ ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ഡയറക്‌ടറായി. 1995-ൽ ഷാരേ സെഡെക് മെഡിക്കൽ സെന്ററിന്റെ വൈസ് പ്രസിഡന്റായി. 1997 മുതൽ സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചു. 1999 മുതൽ ദേശീയ വനിതാ ആരോഗ്യ അസോസിയേഷന്റെ അധ്യക്ഷയായി.[2]

ലിക്കുഡ് സെൻട്രൽ കമ്മിറ്റിയിലെ മുൻ അംഗമായ അഡാറ്റോ മെവാസറെറ്റ് സിയോൺ സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ലെ നെസെറ്റ് തിരഞ്ഞെടുപ്പിന് മുമ്പ് അവർ കഡിമ പട്ടികയിൽ മുപ്പത്തിയഞ്ചാം സ്ഥാനം നേടിയിരുന്നു. എന്നാൽ പാർട്ടിക്ക് 29 സീറ്റുകൾ മാത്രം ലഭിച്ചതിനാൽ അവർ പരാജയപ്പെട്ടു. എന്നിരുന്നാലും, 2009 ലെ തിരഞ്ഞെടുപ്പിൽ അവർ ഇരുപത്തിരണ്ടാം സ്ഥാനത്തെത്തി, പാർട്ടി 28 സീറ്റുകൾ നേടിയതിനാൽ അവർ നെസെറ്റിൽ പ്രവേശിച്ചു.

2013-ലെ തിരഞ്ഞെടുപ്പിന് മുമ്പ് അവർ പുതിയ ഹത്‌നുവ പാർട്ടിയിൽ ചേരുകയും അതിന്റെ പട്ടികയിൽ പതിനാറാം സ്ഥാനത്തെത്തുകയും ചെയ്തു.[3] പാർട്ടിക്ക് ആറ് സീറ്റുകൾ മാത്രം ലഭിച്ചപ്പോൾ അവർക്ക് സീറ്റ് നഷ്ടപ്പെട്ടു.

വിവാഹിതയയ അഡാറ്റോ മെവാസറെറ്റ് രണ്ട് കുട്ടികളുമായി സിയോണിലാണ് താമസിക്കുന്നത്.

  1. Tzipi Livni's new movement brings her full circle back to Israeli politics Haaretz, 27 November 2012
  2. On the cusp The Jerusalem Post, 5 February 2009
  3. Hatnuah Central Elections Committee
"https://ml.wikipedia.org/w/index.php?title=റേച്ചൽ_അഡാറ്റോ&oldid=3833683" എന്ന താളിൽനിന്ന് ശേഖരിച്ചത്