റെയ്‌നോൾഡ്‌സ്-ആൽബെർട്ട മ്യൂസിയം കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ വെറ്റാസ്‌കിവിൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കാർഷിക, വ്യാവസായിക, വാഹന മ്യൂസിയമാണ്. മ്യൂസിയത്തിന്റെ പ്രധാന കെട്ടിടം, ഒരു ഏവിയേഷൻ ഡിസ്പ്ലേ ഹാംഗർ, അതിന്റെ സംഭരണ സൗകര്യം എന്നിവ അടങ്ങിയിരിക്കുന്ന 89 ഹെക്ടർ (220 ഏക്കർ) സ്ഥലത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

റെയ്‌നോൾഡ്‌സ്-ആൽബെർട്ട മ്യൂസിയം
മ്യൂസിയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മുൻഭാഗം.
Map
സ്ഥാപിതം12 സെപ്റ്റംബർ 1992; 31 വർഷങ്ങൾക്ക് മുമ്പ് (1992-09-12)
സ്ഥാനം6426 40 അവന്യൂ
വെറ്റാസ്കിവിൻ, ആൽബെർട്ട, കാനഡ
നിർദ്ദേശാങ്കം52°57′43″N 113°25′04″W / 52.96194°N 113.41778°W / 52.96194; -113.41778 (Reynolds-Alberta Museum)
TypeAgricultural, industrial, transportation
DirectorNoel Ratch[1]
Curator
  • ബ്രയാൻ മാനിംഗ് (agriculture and industry)[1]
  • ജസ്റ്റിൻ കഫ്ഫെ (transportation)[1]
ArchitectRPK ആർക്കിടെക്റ്റ്സ്
Ownerആൽബെർട്ട സർക്കാർ
വെബ്‌വിലാസംreynoldsmuseum.ca

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കാർഷിക യന്ത്രങ്ങൾ, വിമാനങ്ങൾ, വാഹനങ്ങൾ എന്നിവയുടെ ഒരു വലിയ ശേഖരത്തിന്റെ ഉടമയായിരുന്ന സ്റ്റാൻ റെയ്നോൾഡ്സ് എന്ന വ്യക്തിയാണ് ഒരു മ്യൂസിയത്തിന്റെ സാധ്യതയെക്കുറിച്ച് സ്വപ്നം കണ്ടത്. ഒരു പൊതു മ്യൂസിയത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1980-കളിൽ റെയ്നോൾഡ്സ് ആൽബെർട്ടാ സർക്കാരിന് 850 പുരാവസ്തുക്കൾ സംഭാവന ചെയ്തു. ഈ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനായി 1992 സെപ്തംബർ 12 ന് പ്രവിശ്യാ ഗവൺമെന്റ് റെയ്നോൾഡ്സ്-ആൽബെർട്ട മ്യൂസിയം തുറന്നു. അന്തരിക്കുന്നതിന് മുമ്പ് 1,500 ലധികം പുരാവസ്തുക്കൾ സ്ഥാപനത്തിന് സംഭാവന നൽകിയ റെയ്നോൾഡ്സിന്റെ പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. മ്യൂസിയത്തിലെ ശേഖരത്തിൽ നിലവിൽ 6,600 കാർഷിക, വ്യാവസായിക, ഗതാഗത സംബന്ധിയായ പുരാവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഭൂരിഭാഗം പുരാവസ്തുക്കളും മ്യൂസിയത്തിന്റെ സംഭരണ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും പ്രധാന കെട്ടിടത്തിലും വ്യോമയാന പ്രദർശന ഹാംഗറിലും പര്യടന  പ്രദർശനത്തിലും ആണ്.

ചരിത്രം തിരുത്തുക

മ്യൂസിയത്തിന്റെ പ്രാരംഭ ശേഖരം സ്റ്റാൻ റെയ്നോൾഡ്സ് എന്ന വ്യക്തിയുടെ സ്വകാര്യ ശേഖരങ്ങളിൽ നിന്നുള്ളതാണ്. താൻ നടത്തിയിരുന്ന ഒരു കാർ ഡീലർഷിപ്പിലൂടെ പഴയ സാധനങ്ങളുടെ ക്രയ വിക്രയങ്ങൾ നടത്തിയ അദ്ദേഹം ധാരാളം കാർഷിക യന്ത്രങ്ങൾ, വിമാനങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവ സ്വന്തമാക്കിയിരുന്നു.[2][3] 1955 ആയപ്പോഴേക്കും ഒരു സ്വകാര്യ മ്യൂസിയത്തിൽ" പ്രദർശിപ്പിക്കുവാൻ ആവശ്യമായത്ര വാഹനങ്ങളുടെ ശേഖരം റെയ്നോൾഡ്സിനുണ്ടായിരുന്നു.[4] തന്റെ ശേഖരം ഒരു പൊതു മ്യൂസിയത്തിൽ സ്ഥിരമായി പ്രദർശിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം, ഈ ശേഖരം 1974-ൽ പ്രവിശ്യാ സർക്കാരിലേയ്ക്ക് സംഭാവന ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ റെയ്നോൾഡ്സിനെ പ്രേരിപ്പിക്കുകയും 1981-നും 1986-നും ഇടയിൽ ആൽബെർട്ടാ സർക്കാരിന് 850 പുരാവസ്തുക്കൾ സംഭാവന ചെയ്യുന്നതിൽ കലാശിക്കുകയും ചെയ്തു.[5][6] കനേഡിയൻ ചരിത്രത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംഭാവനയായിരുന്നു ഇത്.[7]

സൈറ്റ് തിരുത്തുക

ആൽബർട്ടയിലെ വെറ്റാസ്കിവിൻ നഗരത്തിലുള്ള 89 ഹെക്ടർ (220 ഏക്കർ) പ്രദേശത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.[8] വെറ്റാസ്‌കിവിൻ പ്രാദേശിക വിമാനത്താവളത്തോട് ചേർന്ന്, ആൽബർട്ട ഹൈവേ 13 അതിൻറെ വടക്ക് ശാഖകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള കിഴക്കൻ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രധാന മ്യൂസിയം കെട്ടിടം, ഏവിയേഷൻ ഡിസ്പ്ലേ ഹാംഗർ, കളക്ഷൻസ് സ്റ്റോറേജ് സൗകര്യം തുടങ്ങി മൂന്ന് പ്രധാന കെട്ടിടങ്ങൾ ഈ വസ്തുവിൽ സ്ഥിതി ചെയ്യുന്നു.[9] മ്യൂസിയം കെട്ടിടങ്ങളുടെ വാസ്തുശില്പികളായി പ്രവർത്തിച്ചത് ആർപികെ ആർക്കിടെക്ട്സ് ആയിരുന്നു.[10]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Contact Us". reynoldsmuseum. Government of Alberta. 2020. Retrieved 25 September 2020.
  2. Larmour, Judy; Saley, Henry (2007). Stop the Car!: Discovering Central Alberta. Touchwood Editions. pp. 41–42. ISBN 9781894739030.
  3. Williams, Greg (2 March 2012). "Stan Reynolds' legacy lives on at museum". The Calgary Herald. Postmedia Network. Retrieved 4 December 2019.
  4. Riley, Gordon (2015). Hawker Hurricane Survivors. Grub Street Publishing. p. 183. ISBN 9781910690796.
  5. Riley, Gordon (2015). Hawker Hurricane Survivors. Grub Street Publishing. p. 183. ISBN 9781910690796.
  6. Williams, Greg (2 March 2012). "Stan Reynolds' legacy lives on at museum". The Calgary Herald. Postmedia Network. Retrieved 4 December 2019.
  7. Riley, Gordon (2015). Hawker Hurricane Survivors. Grub Street Publishing. p. 183. ISBN 9781910690796.
  8. "Our Physical Plant". reynoldsmuseum.ca. Government of Alberta. 2020. Retrieved 26 September 2020.
  9. "Our Physical Plant". reynoldsmuseum.ca. Government of Alberta. 2020. Retrieved 26 September 2020.
  10. Wiwierski, Shayna (2019). "Cheers to 50! RPK Architects celebrates half a century of work". Breaking Ground. Edmonton Construction Association: 102.