അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്, പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണമാണ് റെയ്‌ലി വിസരണം (Rayleigh scattering). പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നത് ഈ പ്രതിഭാസത്താലാണ്. ആകാശത്തിന്റെ നീലനിറത്തിനുള്ള കാരണവും ഇതാണ്.

സൂര്യാസ്തമത്തിനു ശേഷം ഈ പ്രതിഭാസം വളരെ വ്യക്തമാണ്. ഈ ചിത്രം സൂര്യാസ്തമയത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞുള്ളതാണ്. അസ്തമയത്തിന്റെ അതേ ഭാഗത്തുള്ള വർണ്ണങ്ങൾ ഈ വിസരണത്താലാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റെയ്ലി_വിസരണം&oldid=4142499" എന്ന താളിൽനിന്ന് ശേഖരിച്ചത്